കള്ളപ്പണം വെളിപ്പിക്കൽ കേസ്; ആൻഡമാൻ മുൻ എംപി ഉൾപ്പെടെ രണ്ട് പേരെ ഇഡി അറസ്റ്റു ചെയ്തു

പിഎംഎൽഎ കേസിൽ ആൻഡമാൻ ആൻഡ് നിക്കോബാർ ദ്വീപുകളിൽ നടത്തിയ ആദ്യ അറസ്റ്റാണിത്
ED arrests former Andaman MP and 2 others in bank fraud case

കുൽദീപ് റായ് ശർമ

Updated on

ന്യൂഡൽഹി: സംസ്ഥാന സഹകരണ ബാങ്ക് തട്ടിപ്പുമായി ബന്ധപ്പെട്ട കള്ളപ്പണം വെളിപ്പിക്കൽ കേസിൽ ആൻഡമാൻ നിക്കോബാർ ദ്വീപുകളിലെ മുൻ എംപിയും കോൺഗ്രസ് നേതാവുമായ കുൽദീപ് റായ് ശർമ ഉൾപ്പെടെ 2 പേരേ ഇഡി അറസ്റ്റു ചെയ്തു.

ആൻഡമാൻ നിക്കോബാർ സ്റ്റേറ്റ് കോപ്പറേറ്റീവ് ബാങ്കിന്‍റെ (ANSCB) മുൻ ചെയർമാനാണ് ശർമ. ബാങ്കിന്‍റെ മാനേജിങ് ഡയറക്ടർ കെ. മുരുകൻ, ബാങ്കിന്‍റെ ലോൺ ഓഫീസർ കെ. കലൈവാനൻ എന്നിവർക്കൊപ്പം കള്ളപ്പണം വെളിപ്പിക്കൽ നിരോധന നിയമപ്രകാരം (PMLA) അദ്ദേഹത്തെ കസ്റ്റഡിയിലെടുത്തു.

പിഎംഎൽഎ കേസിൽ ആൻഡമാൻ ആൻഡ് നിക്കോബാർ ദ്വീപുകളിൽ നടത്തിയ ആദ്യ അറസ്റ്റാണിത്. ബാങ്കിലെ വിവിധ സ്വകാര്യ വ്യക്തികൾക്കും ഉദ്യോഗസ്ഥർക്കുമെതിരെ ആൻഡമാൻ ആൻഡ് നിക്കോബാർ പൊലീസിലെ ക്രൈം ആൻഡ് ഇക്കണോമിക് ഒഫൻസസ് സെൽ സമർപ്പിച്ച പ്രഥമ വിവര റിപ്പോർട്ടിന്‍റെ അടിസ്ഥാനത്തിലാണ് ഇഡി അന്വേഷണം ആരംഭിച്ചിരുന്നത്.

Trending

No stories found.

Latest News

No stories found.
logo
Metro Vaartha
www.metrovaartha.com