സാമ്പത്തിക തട്ടിപ്പ്: തൃണമൂൽ എംപി നുസ്രത്ത് ജഹാന് ഇഡി നോട്ടീസ്

സെപ്റ്റംബർ 12 നു ചോദ്യം ചെയ്യലിനു ഹാജരാകാനാണ് നിർദേശം
സാമ്പത്തിക തട്ടിപ്പ്: തൃണമൂൽ എംപി നുസ്രത്ത് ജഹാന് ഇഡി നോട്ടീസ്
Updated on

കൊൽക്കത്ത: സാമ്പത്തിക തട്ടിപ്പുകേസിൽ തൃണമൂൽ എംപിയും നടിയുമായ നുസ്രത്ത് ജഹാന് ഇഡി നോട്ടീസ്. സെപ്റ്റംബർ 12 നു ചോദ്യം ചെയ്യലിനു ഹാജരാകാനാണ് നിർദേശം.

ഫ്ലാറ്റുകൾ വാഗ്ദാനം ചെയ്തു പണം വാങ്ങി ആളുകളെ കബളിപ്പിച്ചെന്നു ചൂണ്ടിക്കാട്ടി ബിജെപി നേതാവ് ശഹ്കുദേബ് പാണ്ഡയുടെ പരാതിയിലാണു ഇഡി നുസ്രത്ത് ജഹാനെതിരെ കേസെടുത്തത്. എന്നാൽ തനിക്കെതിരെ ഉയർന്ന എല്ലാ ആരോപണങ്ങളെയും നിഷേധിച്ച് നുസ്രത്ത് രംഗത്തെത്തിയിരുന്നു. ഫ്ലാറ്റുകൾ വാഗ്ദാനം ചെയ്ത് ഇന്ത്യൻ ഓവർസീസ് ബാങ്കിലെ 429 ജീവനക്കാരിൽ നിന്നും പണം വാങ്ങിയെങ്കിലും ഫ്ലാറ്റ് നൽകിയില്ലെന്നാണ് പരാതി. 5.5 ലക്ഷം വീതം ഓരോരുത്തരിൽ നിന്നും വാങ്ങിയെന്നും എന്നാൽ ആർക്കും ഫ്ലാറ്റോ, പണം തിരികെ നൽകാൻ തയാറാവുകയോ ചെയ്തില്ലെന്ന് അദ്ദേഹം ആരോപിച്ചു.

Trending

No stories found.

Latest News

No stories found.