കോൺഗ്രസ് എം പി കാര്‍ത്തി ചിദംബരത്തിന്‍റെ കോടികളുടെ സ്വത്ത് കണ്ടുകെട്ടി ഇഡി

മുതിർന്ന കോൺഗ്രസ് നേതാവായ പി ചിദംബരത്തിന്‍റെ മകനാണ് കാർത്തി ചിദംബരം. ഇദ്ദേഹം തമിഴ്നാട്ടിലെ ശിവഗംഗയിൽ നിന്നുള്ള എം പിയാണ്
കോൺഗ്രസ് എം പി കാര്‍ത്തി ചിദംബരത്തിന്‍റെ കോടികളുടെ സ്വത്ത് കണ്ടുകെട്ടി ഇഡി
Updated on

ബെംഗളൂരു: ഐഎൻഎക്സ് മീഡിയ കേസിൽ കോൺഗ്രസ് എം പി കാർത്തി ചിദംബരത്തിന്‍റെ 11.04 കോടിയുടെ സ്വത്ത് കണ്ടുകെട്ടി ഇഡി. കർണാടകയിലെ കൂർഗ് ജില്ലയിലുള്ള സ്വത്തുക്കളാണ് ഇഡി കണ്ടുകെട്ടിയത്.

മുതിർന്ന കോൺഗ്രസ് നേതാവായ പി ചിദംബരത്തിന്‍റെ മകനായ കാർത്തി ചിദംബരം തമിഴ്നാട്ടിലെ ശിവഗംഗയിൽ നിന്നുള്ള എം പിയാണ്. യുപിഎ സർക്കാരിന്‍റെ കാലത്ത് ചിദംബരം ധനമന്ത്രിയായിരിക്കെ മാധ്യമ സ്ഥാപനത്തിലേക്ക് നിയമവിരുദ്ധമായി വിദേശ നിക്ഷേപം എത്തിച്ചെന്നാണ് കേസ്.

നിയമവിരുദ്ധമായി ഐഎൻഎക്സ് മീഡിയ പ്രൈവറ്റ് ലിമിറ്റഡിനുവേണ്ടി പണം സ്വീകരിച്ചുവെന്ന് അന്വേഷണത്തിൽ തെളിഞ്ഞതായി ഇഡി വ്യക്തമാക്കുന്നു. എന്നാൽ ഇത് രാഷ്ട്രീയ പകപോക്കലാണെന്നാണ് കാർത്തി ചിദംബരത്തിന്‍റെ പ്രതികരണം.

Also Read

No stories found.

Trending

No stories found.
logo
Metro Vaartha
www.metrovaartha.com