കള്ളപ്പണക്കേസ്: സെന്തിൽ ബാലാജിയെ ചോദ്യം ചെയ്ത് ഇഡി

രണ്ട് മാസത്തോളം നീണ്ടു നിന്ന നിയമയുദ്ധത്തിനു ശേഷമാണ് ഇഡിക്ക് സെന്തിൽ ബാലാജിയെ ചോദ്യം ചെയ്യാനായി കസ്റ്റഡിയിൽ ലഭിച്ചത്.
Tamil Nadu minister Senthil Balaji
Tamil Nadu minister Senthil Balaji
Updated on

ചെന്നൈ: കള്ളപ്പണക്കേസിൽ അറസ്റ്റിലായി തമിഴ്നാട് മന്ത്രി വി. സെന്തിൽ ബാലാജിയെ ചോദ്യം ചെയ്ത് എൻഫോഴ്സ്മെന്‍റ് ഡയറക്റ്ററേറ്റ്. ഇഡി അടുത്തിടെ നടത്തിയ പരിശോധനയിൽ ബാലാജി കണക്കിൽ കാണിക്കാതിരുന്ന നിരവധി സ്വത്തും പണവും പിടിച്ചെടുത്തിരുന്നു. രണ്ട് മാസത്തോളം നീണ്ടു നിന്ന നിയമയുദ്ധത്തിനു ശേഷമാണ് ഇഡിക്ക് സെന്തിൽ ബാലാജിയെ ചോദ്യം ചെയ്യാനായി കസ്റ്റഡിയിൽ ലഭിച്ചത്.

നിയമനത്തിന് പണം വാങ്ങിയെന്ന ആരോപണത്തിൽ ജൂൺ 14നാണ് സെന്തിൽ അറസ്റ്റിലായത്. ഓഗസ്റ്റ് 12 വരെയാണ് സെന്തിലിനെ ഇഡിക്ക് കസ്റ്റഡിയിൽ വയ്ക്കാനാകുക. അറസ്റ്റിനു പിന്നാലെ ബാലാജിക്ക് ഹൃദയാഘാതം ഉണ്ടായതോടെയാണ് ഇഡി നടപടികൾ നീണ്ടു പോയത്.

Also Read

No stories found.

Trending

No stories found.
logo
Metro Vaartha
www.metrovaartha.com