ED issues notice to 11 Indian illegal immigrants deported from US

യുഎസില്‍ നിന്നും തിരിച്ചയച്ച 11 ഇന്ത്യക്കാർക്ക് ഇഡിയുടെ നോട്ടീസ്

യുഎസില്‍ നിന്നും തിരിച്ചയച്ച 11 ഇന്ത്യക്കാർക്ക് ഇഡിയുടെ നോട്ടീസ്

കള്ളപ്പണം വെളുപ്പിക്കല്‍ തടയല്‍ നിയമപ്രകാരം നടക്കുന്ന കേസന്വേഷണത്തിന്‍റെ ഭാഗമാണ് നടപടി.
Published on

ന്യൂഡൽഹി: അനധികൃതമായി കുടിയേറിയതിന്‍റെ പേരില്‍ യുഎസില്‍ നിന്നും തിരിച്ചയച്ച 11 ഇന്ത്യക്കാർക്ക് ഇഡിയുടെ നോട്ടീസ്. പഞ്ചാബ് സ്വദേശികളായ 10 പേര്‍ക്കും ഒരു ഹരിയാന സ്വദേശിക്കുമാണ് ഇഡി നോട്ടീസ്. വിവിധ തീയതികളിലായി ഇഡിയുടെ ജലന്ധർ ഓഫീസിൽ ചോദ്യംചെയ്യലിന് ഹാജരാകാനാണ് നിർദേശം.

കള്ളപ്പണം വെളുപ്പിക്കല്‍ തടയല്‍ നിയമപ്രകാരം നടക്കുന്ന കേസന്വേഷണത്തിന്‍റെ ഭാഗമാണ് നടപടി. ഇന്ത്യയില്‍ നിന്നും ആളുകളെ ഡങ്കി റൂട്ടു വഴി യുഎസിലേക്ക് അനധികൃത കടത്തുമായി 15 ഏജന്‍റുമാര്‍ക്കെതിരായി നടത്തുന്ന അന്വേഷണത്തിന്‍റെ ഭാഗമായാണ് ഇഡി ചോദ്യംചെയ്യലിന് എത്താന്‍ ആവശ്യപ്പെട്ടിരിക്കുന്നത്.

ജനുവരിയിൽ യുഎസ് പ്രസിഡന്‍റായി ഡോണൾഡ് ട്രംപ് അധികാരത്തിൽ വന്നതിനു പിന്നാലെയാണ് അനധികൃത കുടിയേറ്റക്കാരെ തിരിച്ചയയ്ക്കാനുള്ള നടപടികൾ ആരംഭിച്ചത്. ഫെബ്രുവരി മാസത്തിൽ ഇത്തരത്തിൽ 3 തവണയാണ് അനധികൃത കുടിയേറ്റക്കാരുമായി സൈനിക വിമാനം ഇന്ത്യയിൽ ഇറങ്ങിയത്.

logo
Metro Vaartha
www.metrovaartha.com