മദ്യനയ അഴിമതി: കെജ്‌രിവാളിന് അഞ്ചാമതും നോട്ടീസയച്ച് ഇഡി; ഫെബ്രുവരി 2 ന് ഹാജരാകണം

ജനുവരി 18 നാണ് ഇഡി അവസാനമായി നോട്ടീസയച്ചത്
അരവിന്ദ് കെജ്‌രിവാൾ
അരവിന്ദ് കെജ്‌രിവാൾ
Updated on

ന്യൂഡൽഹി: മദ്യനയ അഴിമതി കേസുമായി ബന്ധപ്പെട്ട കള്ളപ്പണക്കേസിൽ ഹാജരാകാൻ ആവശ്യപ്പെട്ട് ൽഹി മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാളിന് നോട്ടീസയച്ച് എൻഫോഴ്സ്മെന്‍റ് ഡയറക്‌ടറേറ്റ്. ഇതോടെ അഞ്ചാം തവണയാണ് ഇഡി നോട്ടീസയക്കുന്നത്. ഫെബ്രുവരി രണ്ടാം തീയതി ഹാജരാകണമെന്നാണ് നോട്ടീസിൽ ആവശ്യപ്പെടുന്നത്.

നടപടി രാഷ്ടീയപ്രേരിതമാണെന്നാരോപിച്ചാണ് ഇതിനു മുമ്പും ഇഡി നോട്ടീസയച്ചിട്ടും ഹാജരാകാതിരുന്നത്. ജനുവരി 18 നാണ് ഇഡി അവസാനമായി നോട്ടീസയച്ചത്. എന്നാൽ അന്നേദിവസം പഞ്ചാബ് മുഖ്യമന്ത്രി ഭഗവന്ത് സിങ് മാനും മറ്റു നേതാക്കൾക്കും ഒപ്പം കെജ്‌രിവാൾ ഗോവയിൽ സന്ദർശനം നടത്തുകയായിരുന്നു. സംഭവുമായി ബന്ധപ്പെട്ട് അന്വേഷണ ഏജൻസികൾ നിരവധി പേരെ അറസ്റ്റ് ചെയ്തിട്ടുണ്ട്. ജനുവരി 3, നവംബർ 2, ഡിസംബർ 21 തീയതികളിലാണ് ഇതിനു മുമ്പ് ഇഡി നോട്ടീസ് നൽകിയത്.

Also Read

No stories found.

Trending

No stories found.
logo
Metro Vaartha
www.metrovaartha.com