ആശുപത്രി നിർമാണ അഴിമതി കേസ്; എഎപി എംഎൽഎയുടെ വസതിയിൽ ഇഡി റെയ്ഡ്

ഗ്രേറ്റർ കൈലാഷ് നിയോജകമണ്ഡലത്തിലെ എംഎൽഎയാണ് സൗരഭ് ഭരദ്വാജ്
ED raids AAP leader Saurabh Bharadwaj in hospital construction scam

സൗരഭ് ഭരദ്വാജ്

Updated on

ന്യൂഡൽഹി: എഎപി എംഎൽഎ സൗരഭ് ഭരദ്വാജിന്‍റെ വസതിയിൽ ഇഡി റെയ്ഡ്. ആശുപത്രി നിർമാണ അഴിമതിയുമായി ബന്ധപ്പെട്ട അന്വേഷണത്തിന്‍റെ ഭാഗമായാണ് റെയ്ഡ്. ഗ്രേറ്റർ കൈലാഷ് നിയോജകമണ്ഡലത്തിലെ എംഎൽഎയാണ് സൗരഭ് ഭരദ്വാജ്.

ഡൽഹി സർക്കാരിന്‍റെ ആരോഗ്യ അടിസ്ഥാന സൗകര്യ പദ്ധതികളിലെ വൻതോതിലുള്ള അഴിമതിയുമായി ബന്ധപ്പെട്ടാണ് സൗരഭ് ഭരദ്വാജിനും എഎപി നേതാവ് സത്യേന്ദ്ര ജെയിനിനുമെതിരേ കേസ് രജിസ്റ്റർ ചെയ്തത്. 2018–19 ൽ 5,590 കോടി രൂപയുടെ 24 ആശുപത്രി പദ്ധതികൾക്ക് അനുമതി നൽകി. ഈ പദ്ധതികൾ നടപ്പാക്കാതെ ഏറെ കാലതാമസങ്ങൾ നീണ്ടുപോവുകയും വൻ തുക ഇതിനായി ഉപയോഹിക്കുകയും ചെയ്തു. ഇതിന്‍റെ മുറവിൽ വലിയ സമ്പത്തിക തട്ടിപ്പ് നടന്നതായി അന്വേഷണ സംഘം പറ‍യുന്നു.

അഴിമതി നിരോധന നിയമത്തിലെ സെക്ഷൻ 17A പ്രകാരം യോഗ്യതയുള്ള അതോറിറ്റിയിൽ നിന്ന് അംഗീകാരം ലഭിച്ച ശേഷമാണ് കേസ് രജിസ്റ്റർ ചെയ്തത്. 2024 ന്, ഡൽഹിയിലെ പ്രതിപക്ഷ നേതാവായിരുന്ന വിജേന്ദർ ഗുപ്തയിൽ നിന്ന് പരാതി ലഭിച്ചതായും ഇതിന്‍റെ അടിസ്ഥാനത്തിൽ കേസ് രജിസ്റ്റർ ചെയ്തതായും അധികൃതർ അറിയിക്കുന്നു.

Also Read

No stories found.

Trending

No stories found.
logo
Metro Vaartha
www.metrovaartha.com