ബാങ്ക് അഴിമതി: ശരദ് പവാറിന്‍റെ കൊച്ചു മകനും ഇഡിയുടെ സമൻസ്

ജനുവരി 24ന് ചോദ്യം ചെയ്യലിന് ഹാജരാകണമെന്ന് ആവശ്യപ്പെട്ടാണ് ഇഡി സമൻസ് നൽകിയിരിക്കുന്നത്.
രോഹിത് പവാർ
രോഹിത് പവാർ

മുംബൈ: മഹാരാഷ്ട്ര സ്റ്റേറ്റ് കോഓപ്പറേറ്റീവ് ബാങ്ക് അഴിമതിക്കേസിൽ എൻസിപി നേതാവ് ശരദ് പവാറിന്‍റെ കൊച്ചു മകനും എംഎൽഎയുമായ രോഹിത് പവാറിനെ ചോദ്യം ചെയ്യാൻ വിളിപ്പിച്ച് ഇഡി. ജനുവരി 24ന് ചോദ്യം ചെയ്യലിന് ഹാജരാകണമെന്ന് ആവശ്യപ്പെട്ടാണ് ഇഡി സമൻസ് നൽകിയിരിക്കുന്നത്. രോഹിത് പവാറിന്‍റെ ഉടമസ്ഥതയിലുള്ള ബരാമതി അഗ്രോയിൽ ഇഡി പരിശോധന നടത്തിയിരുന്നു.

കർജാത്- ജാംഗെഡ് സീറ്റിൽ നിന്ന് വിജയിച്ച രോഹിത് ആദ്യമായാണ് എംഎൽഎ പദവിയിലെത്തുന്നത്. ബരാമതി അഗ്രോയുടെ സിഇഒയാണ് രോഹിത്. മുംബൈ പൊലീസ് 2019ലാണ് ബാങ്ക് അഴിമതിക്കേസിൽ എഫ്ഐആർ രേഖപ്പെടുത്തിയത്.

Related Stories

No stories found.

Latest News

No stories found.
logo
Metro Vaartha
www.metrovaartha.com