സ്കൂൾ നിയമന അഴിമതി: തൃണമൂൽ നേതാവ് അഭിഷേക് ബാനർജിയെ ഇഡി വീണ്ടും ചോദ്യം ചെയ്യും

തൊഴിലുറപ്പു പദ്ധതിയിൽ സംസ്ഥാനത്തിന്‍റെ വിഹിതം തടഞ്ഞുവയ്ക്കാനുള്ള കേന്ദ്ര സർക്കാർ തീരുമാനത്തിനെതിരേ ഡൽഹിയിൽ തൃണമൂൽ കോൺഗ്രസ് റാലി നടത്താനിരിക്കുന്ന ദിവസമാണ് ഒക്റ്റോബർ 3
അഭിഷേക് ബാനർജി
അഭിഷേക് ബാനർജി
Updated on

കോൽക്കത്ത: സ്കൂൾ നിയമന അഴിമതിക്കേസിൽ തൃണമൂൽ കോൺഗ്രസ് നേതാവ് അഭിഷേക് ബാനർജിയെ എൻഫോഴ്സ്മെന്‍റ് ഡയറക്റ്ററേറ്റ് വീണ്ടും ചോദ്യം ചെയ്യാൻ വിളിപ്പിച്ചു. മൂന്നിനു നേരിട്ടു ഹാജരാകാനാണു നിർദേശം. പശ്ചിമ ബംഗാൾ മുഖ്യമന്ത്രി മമത ബാനർജിയുടെ അനന്തരവനാണ് അഭിഷേക്.

തൊഴിലുറപ്പു പദ്ധതിയിൽ സംസ്ഥാനത്തിന്‍റെ വിഹിതം തടഞ്ഞുവയ്ക്കാനുള്ള കേന്ദ്ര സർക്കാർ തീരുമാനത്തിനെതിരേ ഡൽഹിയിൽ തൃണമൂൽ കോൺഗ്രസ് റാലി നടത്താനിരിക്കുന്ന ദിവസമാണ് ഒക്റ്റോബർ മൂന്ന്. അഭിഷേകാണ് ഈ റാലിയെ നയിക്കേണ്ടത്. അതേ ദിവസം തന്നെ ചോദ്യം ചെയ്യാൻ വിളിച്ചത് ബിജെപി നേതൃത്വത്തിന്‍റെ ഭയത്തിന് തെളിവാണെന്ന് അഭിഷേക് പറഞ്ഞു.

ഈ മാസം ആദ്യം "ഇന്ത്യ' സഖ്യത്തിന്‍റെ ഏകോപന സമിതി യോഗം നിശ്ചയിച്ച ദിവസവും എന്നെ ചോദ്യം ചെയ്യാൻ വിളിപ്പിച്ചിരുന്നു. അന്നു ഞാൻ ഹാജരായി. ഇപ്പോൾ വീണ്ടും സമരം നിശ്ചയിച്ച ദിവസം വിളിപ്പിച്ചിരിക്കുന്നു- അഭിഷേക് പറഞ്ഞു.

Also Read

No stories found.

Trending

No stories found.
logo
Metro Vaartha
www.metrovaartha.com