

പ്രധാനമന്ത്രി നരേന്ദ്ര മോദി
ന്യൂഡൽഹി: പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ജീവിതത്തെ ആസ്പദമാക്കിയുള്ള സിനിമ സ്കൂളുകളിൽ പ്രദർശിപ്പിക്കാൻ വിദ്യാഭ്യാസ മന്ത്രാലയത്തിന്‍റെ നിർദേശം. 'ചലോ ജീത്ത ഹെ' എന്ന സിനിമ സെപ്റ്റംബർ 16 മുതൽ ഒക്‌ടോബർ രണ്ട് വരെ സിബിഎസ്ഇ, കെവിഎസ്, നവോദയ വിദ്യാലയ എന്നിവയുടെ കീഴിലുളള എല്ലാ സ്കൂളുകളിലും പ്രദർശിപ്പിക്കണമെന്നാണ് നിർദേശം.
മോദിയുടെ ബാല്യകാല സംഭവങ്ങളെ ആസ്പദമാക്കിയുളളതാണ് സിനിമ. മന്ത്രാലയത്തിന് കീഴിലുളള സ്കൂൾ വിദ്യാഭ്യാസ, സാക്ഷരതാ വകുപ്പിൽ നിന്ന് എല്ലാ സംസ്ഥാനങ്ങളിലെയും കേന്ദ്രഭരണ പ്രദേശങ്ങളിലെയും വിദ്യാഭ്യാസ വകുപ്പുകൾക്ക് സർക്കുലർ അയച്ചു.