ഹൈദരാബാദിൽ ദുർഗാ വിഗ്രഹ നിമജ്ജന ഘോഷയാത്രയ്ക്ക് നേരെ മുട്ടയേറ്; സംഘർഷം

പ്രദേശത്തെ ഒരു തെരുവിലൂടെ ഘോഷയാത്ര കടന്നുപോകവേ മുട്ട എറിയുകയായിരുന്നു
Representative image

പ്രതീകാത്മക ചിത്രം

Updated on: 

ഹൈദരാബാദ്: തെലങ്കാനയിലെ ഹൈദരാബാദിൽ ദുർഗാ വിഗ്രഹ നിമജ്ജന ഘോഷയാത്രയ്ക്ക് നേരെ മുട്ടയേറ്. സംഭവവുമായി ബന്ധപ്പെട്ട് ഒരാളെ കസ്റ്റഡിയിലെടുത്തു. ഞായറാഴ്ച പുലർച്ചെ രണ്ടിന് മദനപേട്ട് പൊലീസ് സ്റ്റേഷൻ പരിധിയിലാണ് സംഭവം.

പ്രദേശത്തെ ഒരു തെരുവിലൂടെ ഘോഷയാത്ര കടന്നുപോകവേ മുട്ട എറിയുകയായിരുന്നു. ഇതേ തുടർന്ന് പ്രദേശത്ത് ചെറിയ തോതിൽ സംഘർഷമുണ്ടായി. വിവരമറിഞ്ഞ് പൊലീസ് എത്തി പ്രതിയെന്ന് സംശയിക്കുന്ന ഒരാളെ കസ്റ്റഡിയിലെടുക്കുകയായിരുന്നു. പ്രദേശത്തെ സിസിടിവി ദൃശ്യങ്ങൾ പൊലീസ് പരിശോധിച്ചുവരികയാണ്. നിലവിൽ സ്ഥിതിഗതികൾ ശാന്തമാണെന്ന് പൊലീസ് പറഞ്ഞു. പൊതുജനങ്ങൾ അഭ്യൂഹങ്ങൾ പ്രചരിപ്പിക്കരുതെന്നും പൊലീസ് അഭ്യർഥിച്ചു. ഉന്നത പൊലീസ് ഉദ്യോഗസ്ഥർ സംഭവസ്ഥലം സന്ദർശിച്ചു. സംഭവത്തിൽ ബിഎൻഎസ് 299 വകുപ്പ് പ്രകാരം കേസെടുത്തു.

logo
Metro Vaartha
www.metrovaartha.com