ബജറ്റ് സമ്മേളനത്തിൽ ഏകീകൃത സിവിൽ കോഡ് ബിൽ പാസാക്കണമെന്ന് ശിവസേന

സർക്കാർ അവതരിപ്പിക്കുന്ന എല്ലാ ബില്ലുകളെയും പാർട്ടി പിന്തുണയ്ക്കുമെന്നും ഷെവാലെ പറഞ്ഞു
eknath shinde
eknath shinde

മുംബൈ: ഏകീകൃത സിവിൽ കോഡ് സംബന്ധിച്ച ബിൽ ഉടൻ പാസാക്കണമെന്ന് ശിവസേന ഏകനാഥ് ഷിൻഡെ വിഭാഗം ആവശ്യപ്പെട്ടു. ബിൽ പാർലമെന്റിന്റെ വരുന്ന ബജറ്റ് സമ്മേളനത്തിൽ തന്നെ പാസാക്കണമെന്നാണ് ഏകനാഥ് ഷിൻഡെയുടെ നേതൃത്വത്തിലുള്ള ശിവസേന ആവശ്യപ്പെട്ടത്.

അയോധ്യയിൽ രാമക്ഷേത്രം നിർമിക്കുന്നതിന് പ്രധാനമന്ത്രി നരേന്ദ്ര മോദിയെ അഭിനന്ദിച്ച് പാർലമെന്റ് പ്രമേയം പാസാക്കണമെന്ന് സമ്മേളനത്തിന്റെ തലേദിവസം നടന്ന സർവകക്ഷി യോഗത്തിന് ശേഷം ഡൽഹിയിൽ വാർത്താ സമ്മേളനത്തിൽ സംസാരിക്കവെ ശിവസേന എംപി രാഹുൽ ഷെവാലെ മാധ്യമ പ്രവർത്തകരോട് സംസാരിക്കുകയായിരുന്നു ഇക്കാര്യം. സർക്കാർ അവതരിപ്പിക്കുന്ന എല്ലാ ബില്ലുകളെയും പാർട്ടി പിന്തുണയ്ക്കുമെന്നും ഷെവാലെ പറഞ്ഞു.

ഇന്ന് ആരംഭിക്കുന്ന ബജറ്റ് സമ്മേളനം ഒരു ഹ്രസ്വ സമ്മേളനമായിരിക്കും, ധനമന്ത്രി നിർമ്മല സീതാരാമൻ ലോക്‌സഭാ തെരഞ്ഞെടുപ്പിന് മുന്നോടിയായി ഇടക്കാല ബജറ്റ് അവതരിപ്പിക്കും.

Related Stories

No stories found.

Latest News

No stories found.
logo
Metro Vaartha
www.metrovaartha.com