
മുംബൈ: ഉദ്ധവ് താക്കറയെ വിമർശിച്ച ഏക്നാഥ് ഷിൻഡെയെ ഹമാസ് എന്ന് വിശേഷിപ്പിച്ച് സഞ്ജയ് റാവത്ത് എംപി. എത്രത്തോളം വിദ്വേഷമാണ് ബിജെപി നിങ്ങളിൽ നിറച്ചിരിക്കുന്നത്. ശിവസേനയാണ് നിങ്ങൾക്ക് രാഷ്ട്രീയത്തിലേക്കുള്ള കാൽവെയ്പിന് ഇടം നൽകിയത്. നിങ്ങളെ മുഖ്യമന്ത്രിയാക്കിയതും അവരാണ്. അവരെയാണ് നിങ്ങൾ ഹമാസെന്ന് വിശേഷിപ്പിച്ചത്. നിങ്ങൾ തന്നെയാണ് ഹമാസെന്ന് റാവത്ത് വിശേഷിപ്പിച്ചു.
മഹാരാഷ്ട്രയിലെ റാലിക്കിടെയായിരുന്നു ഏക്നാഥ് ഷിൻഡെയുടെ വിമർശം. ഉദ്ധവിന് സ്വാർഥതയാണ് പ്രധാനമെന്നും അവർ വേണ്ടി വന്നാൽ ഹമാസിനോടും ലഷ്കറെ തയിഹയുമായും കൂട്ടുകൂടുമെന്നാണ് ഷിൻഡെ വിമർശിച്ചത്. ലോക്സഭാ തിരഞ്ഞെടുപ്പിന് മുന്നോടിയായി ഇന്ത്യ മുന്നണിയുടെ ഭാഗമായാണ് ഉദ്ധവ് താക്കറെ സഖ്യമുണ്ടാക്കിയത്. ഉദ്ധവ് വിഭാഗം, ശിവസേന കോൺഗ്രസുമായും സമാജ്വാദി പാർട്ടിയുമായും സഖ്യമുണ്ടാക്കുന്നതിനെതിരെയാണ് ഷിൻഡെയുടെ പ്രതികരണം.