Eknath Shindes X Account Hacked
eknath shinde

ഏകനാഥ് ഷിൻഡെയുടെ എക്സ് അക്കൗണ്ട് ഹാക്ക് ചെയ്യപ്പെട്ടു; പാക്കിസ്ഥാൻ, തുർക്കി പതാകകളുടെ ചിത്രങ്ങൾ പങ്കുവച്ച് ഹാക്കർമാർ

മണിക്കൂറുകൾക്ക് ശേഷം എക്സ് അക്കൗണ്ട് സൈബർ സുരക്ഷാ ടീം അക്കൗണ്ട് വീണ്ടെടുക്കുകയുമായിരുന്നു
Published on

മുംബൈ: മഹാരാഷ്ട്ര ഉപമുഖ്യമന്ത്രി ഏകനാഥ് ഷിൻഡെയുടെ എക്സ് അക്കൗണ്ട് ഹാക്ക് ചെയ്യപ്പെട്ടു. അക്കൗണ്ടിൽ പാക്കിസ്ഥാന്‍റെയും തുർക്കിയുടെയും പതാകകളുടെ ചിത്രങ്ങൾ ഹാക്കർമാർ പോസ്റ്റ് ചെയ്തതായി ഉദ്യോഗസ്ഥരെ ഉദ്ധരിച്ച് പിടിഐ റിപ്പോർട്ട് ചെയ്തു.

ഏഷ്യാ കപ്പിൽ ഇന്ത്യയും പാകിസ്ഥാനും രണ്ടാം മത്സരം കളിക്കാൻ പോകുന്ന ദിവസം, രണ്ട് ഇസ്ലാമിക രാജ്യങ്ങളുടെയും ഫോട്ടോകളുള്ള ചിത്രങ്ങൾ ഹാക്കർമാർ ലൈവ് സ്ട്രീം ചെയ്യുകയായിരുന്നു. ഉടൻ തന്നെ സൈബർ പൊലീസിനെ വിവരമറിയിക്കുകയും മണിക്കൂറുകൾക്ക് ശേഷം എക്സ് അക്കൗണ്ട് സൈബർ സുരക്ഷാ ടീം അക്കൗണ്ട് വീണ്ടെടുക്കുകയുമായിരുന്നു.

logo
Metro Vaartha
www.metrovaartha.com