മോദിയുടെ വിരുന്നില്‍ പങ്കെടുത്ത എന്‍.കെ. പ്രേമചന്ദ്രന്‍ ഇന്ത്യാസഖ്യത്തെ വഞ്ചിച്ചു; എളമരം കരീം

പ്രധാനമന്ത്രിയുടെ തന്ത്രത്തിൽ പ്രേമചന്ദ്രൻ വീഴുകയായിരുന്നു. പ്രേമചന്ദ്രനെ കൂടെക്കൂട്ടിയതിൽ ചില സംശയങ്ങളുണ്ടെന്നും അദ്ദേഹം പറഞ്ഞു
പ്രധാനമന്ത്രിയുടെ വിരുന്നിൽ പങ്കെടുക്കുന്ന എൻ.കെ. പ്രേമചന്ദ്രനും മറ്റ് എംപിമാരും
പ്രധാനമന്ത്രിയുടെ വിരുന്നിൽ പങ്കെടുക്കുന്ന എൻ.കെ. പ്രേമചന്ദ്രനും മറ്റ് എംപിമാരും
Updated on

ന്യൂഡൽഹി: എൻ.കെ. പ്രേമചന്ദ്രൻ എംപിക്കെതിരേ ആരോപണവുമായി എളമരം കരീം. പ്രധാനമന്ത്രിയുടെ വിരുന്നിൽ പങ്കെടുത്ത പ്രേമചന്ദ്രൻ ഇന്ത്യ മുന്നണിയെ വഞ്ചിച്ചുവെന്ന് എളമരം കരീം ആരോപിച്ചു. ഇന്ത്യാ സഖ്യത്തിലെ അംഗങ്ങൾ ആരും വിരുന്നില്‍പങ്കെടുത്തില്ല. പ്രധാനമന്ത്രിയുടെ തന്ത്രത്തിൽ പ്രേമചന്ദ്രൻ വീഴുകയായിരുന്നു. പ്രേമചന്ദ്രനെ കൂടെക്കൂട്ടിയതിൽ ചില സംശയങ്ങളുണ്ടെന്നും അദ്ദേഹം പറഞ്ഞു.

കോൺഗ്രസ് നേതൃത്വം ഇക്കാര്യത്തിൽ മറുപടി പറയണം.പ്രേമചന്ദ്രനെ കണ്ടു കൊണ്ടാണോ കേരളത്തിൽ ബിജെപി അക്കൗണ്ട് തുറക്കുമെന്ന് പ്രധാനമന്ത്രി പറയുന്നതെന്നും എളമരം കരീം ചോദിച്ചു. വിവിധ സംസ്ഥാനങ്ങളിലെ തെരഞ്ഞെടുക്കപ്പെട്ട എംപിമാരുമായാണ് മോദി ഇന്നലെ ഉച്ചഭക്ഷണം കഴിച്ചത്. പാർലമെന്‍റ് ഇന്ന് അവസാനിക്കാനിരിക്കെയാണ് എംപിമാരെ കാണാനും സംസാരിക്കാനും മോദി സമയം ചെലവഴിച്ചത്.

അതേസമയം പ്രധാനമന്ത്രിയുമായുള്ള ഉച്ചഭക്ഷണം പുതിയ അനുഭവം ആയിരുന്നുവെന്ന് എന്‍.കെ.പ്രേമചന്ദ്രന്‍ പ്രതികരിച്ചു. രാഷ്ട്രീയ ചർച്ചയല്ല നടന്നത്. സൗഹൃദപരമായ ചർച്ചകളാണ് നടന്നത്. പ്രധാനമന്ത്രി വ്യക്തിപരമായ അനുഭവങ്ങളാണ് പങ്കുവച്ചതെന്നും എൻ.കെ പ്രേമചന്ദ്രൻ പ്രതികരിച്ചു.

Also Read

No stories found.

Trending

No stories found.
logo
Metro Vaartha
www.metrovaartha.com