

കോണ്‍ഗ്രസിനെ പരാജയപ്പെടുത്താൻ വോട്ടർ പട്ടിക ലിസ്റ്റിൽ ക്രമക്കേട് നടന്നു
ഡെൽഹി: ഹരിയാനയിൽ കോണ്‍ഗ്രസിനെ പരാജയപ്പെടുത്താൻ വോട്ടർ പട്ടികയിൽ ക്രമക്കേട് നടത്തിയെന്ന കോണ്‍ഗ്രസ് നേതാവ് രാഹുൽ ഗാന്ധിയുടെ ആരോപണത്തിന് തെരഞ്ഞെടുപ്പ് കമ്മീഷന്‍റെ മറുപടി.
രാഹുൽ പറയും പോലെയല്ല, വോട്ടർ പട്ടിക സംബന്ധിച്ച് ഒരു പരാതിയും വന്നില്ല. 90 മണ്ഡലങ്ങളിലായി തെരഞ്ഞെടുപ്പ് സംബന്ധിച്ച 22 പരാതികൾ ആണ് പെൻഡിങ് ഉള്ളതെന്നും തെരഞ്ഞെടുപ്പ് കമ്മീഷൻ പറഞ്ഞു.
ഹരിയാനയിൽ കോൺഗ്രസിനെ തോൽപ്പിക്കാൻ വൻ ഗൂഢാലോചന നടന്നുവെന്നും ഇതിന് തെരഞ്ഞെടുപ്പ് കമ്മീഷൻ കൂട്ടുനിന്നുവെന്നുമാണ് രാഹുൽ ഗാന്ധിയുടെ ആരോപണം. പരാതികൾ ഉണ്ടെങ്കിൽ അറിയിക്കേണ്ടത് കോൺഗ്രസിന്‍റെ ബിഎൽഒമാരും പോളിങ് ഏജന്‍റുമാരുമാണ്. ഇവർ പരാതി നൽകാതിരുന്നത് എന്തുകൊണ്ടാണെന്നും കമ്മീഷൻ ചോദിച്ചു.
ഇരട്ട വോട്ട് ഉണ്ടെങ്കിൽ അത് ഒരു പാർട്ടിക്ക് ഗുണമാകുമെന്ന വാദം അടിസ്ഥാനരഹിതമാണെന്നും തെരഞ്ഞെടുപ്പ് കമ്മീഷൻ പറഞ്ഞു. വ്യാപകമായി വോട്ടർലിസ്റ്റിൽ ക്രമക്കേട് നടന്നെന്നും, ഇത് കോണ്‍ഗ്രസിനെ തോൽപ്പിക്കാനുള്ള ഗൂഢാലോചനയുടെ ഭാഗമായിരുന്നുവെന്നും രാഹുൽ ഗാന്ധി ആരോപിച്ചിരുന്നു.