മോദിയുടെ അധിക്ഷേപ പരാമർശത്തിൽ പ്രതികരിച്ച് തെരഞ്ഞെടുപ്പ് കമ്മീഷൻ

കോൺഗ്രസ് അധികാരത്തിലെത്തിയാൽ മുസ്ലീംങ്ങൾക്ക് സ്വത്ത് വീതിച്ചു നൽകുമെന്നായിരുന്നു മോദിയുടെ പരാമർശം
മോദിയുടെ അധിക്ഷേപ പരാമർശത്തിൽ പ്രതികരിച്ച് തെരഞ്ഞെടുപ്പ് കമ്മീഷൻ

ന്യൂഡൽഹി: പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ അധിക്ഷേപ പ്രസംഗം വിവാദമായതിനു ശേഷം ആദ്യമായി പ്രതികരിച്ച് തെരഞ്ഞെടുപ്പ് കമ്മിഷൻ. പ്രസംഗം പരിശോധിച്ചു വരുകയാണെന്ന് തെരഞ്ഞെടുപ്പ് കമ്മിഷൻ അറിയിച്ചു.

കോൺഗ്രസ് അധികാരത്തിലെത്തിയാൽ മുസ്ലീംങ്ങൾക്ക് സ്വത്ത് വീതിച്ചു നൽകുമെന്നായിരുന്നു മോദിയുടെ പരാമർശം. വിവാദം രൂക്ഷമായതിനു പിന്നാലെ, യുപിയിൽ ന്യൂനപക്ഷ സ്വാധീനമേറെയുള്ള അലിഗഡിലെ റാലിയിലും മോദി ഇതേ വിഷയം ഉന്നയിച്ചു.

മോദിയുടെ വിവാദ പ്രസംഗത്തിൽനിന്ന്:

"രാജ്യത്തെ ശമ്പളക്കാരുടേതടക്കം സ്വത്തിന്‍റെ കണക്കെടുക്കുകയാണ് കോൺഗ്രസ്. അത് വീതിച്ചു നൽകുമെന്നാണ് കോൺഗ്രസ് പറയുന്നത്. ആർക്കായിരിക്കും അതു നൽകുക? രാജ്യത്തെ വികസനത്തിന്‍റെ ആദ്യ നേട്ടം ന്യൂനപക്ഷങ്ങൾക്ക്, പ്രത്യേകിച്ച് മുസ്‌ലിംകൾക്ക് ലഭിക്കണമെന്നാണു പ്രധാനമന്ത്രിയായിരിക്കെ മൻമോഹൻ സിങ് പറഞ്ഞത്. അതുപ്രകാരം സ്വത്ത് നുഴഞ്ഞുകയറ്റക്കാര്‍ക്കും കൂടുതല്‍ കുട്ടികള്‍ ഉള്ളവര്‍ക്കും വീതിച്ചു നൽകും. നമ്മുടെ അമ്മമാർക്കും സഹോദരിമാർക്കും സ്ത്രീധനമായി ലഭിച്ച സ്വർണവും താലിയും വരെ നഷ്ടമാകും.''

Related Stories

No stories found.

Latest News

No stories found.
logo
Metro Vaartha
www.metrovaartha.com