

വിജയ് | കമൽ ഹാസൻ
ചെന്നൈ: തമിഴ്നാട് നിയമസഭാ തെരഞ്ഞെടുപ്പ് അടുത്തിരിക്കെ ചിഹ്നങ്ങൾ പ്രഖ്യാപിച്ച് തെരഞ്ഞെടുപ്പ് കമ്മിഷൻ. തമിഴക വെട്രി കഴകത്തിന് തെരഞ്ഞെടുപ്പ് ചിഹ്നമായി വിസിൽ അനുവദിച്ചു.
ടിവികെ ആവശ്യപ്പെട്ട 10 ചിഹ്നങ്ങളിലൊന്നാണ് വിസിൽ. തമിഴ്നാട്ടിലും പുതുച്ചേരിയിലും വിസിലായിരിക്കും ടിവികെയുടെ ചിഹ്നം.
കമൽഹാസന്‍റെ മക്കൾ നീതി മയ്യം (എംഎൻഎം) പാർട്ടിയ്ക്ക് തെരഞ്ഞെടുപ്പ് ചിഹ്നമായി ബാറ്ററി ടോർച്ച് ആണ് അനുവദിച്ചിട്ടുള്ളത്. ഇരു പാർട്ടികളും ആദ്യമായാണ് തെരഞ്ഞെടുപ്പിനെ നേരിടുന്നത്.