''പുതിയ ഉപരാഷ്ട്രപതിയെ ഉടൻ തെരഞ്ഞെടുക്കും''; നടപടികൾ ആരംഭിച്ചതായി ഇലക്ഷൻ കമ്മിഷൻ

ഉപരാഷ്ട്രപതി ധൻകർ ആരോഗ്യപരമായ കാരണങ്ങൾ ചൂണ്ടിക്കാട്ടി ചൊവ്വാഴ്ചയാണ് രാജിവച്ചത്
Election Commission begins Vice President election process

''പുതിയ ഉപരാഷ്ട്രപതിയെ ഉടൻ തെരഞ്ഞെടുക്കും''; നടപടികൾ ആരംഭിച്ചതായി ഇലക്ഷൻ കമ്മിഷൻ

file image

Updated on

ന്യൂഡൽഹി: ഉപരാഷ്ട്രപതിയായിരുന്ന ജഗദീപ് ധർകറിന്‍റെ അപ്രതീക്ഷിത രാജിക്ക് പിന്നാലെ അടുത്ത ഉപരാഷ്ട്രപതിയെ തെരഞ്ഞെടുക്കാനുള്ള വോട്ടെടുപ്പ് നടപടികൾ ആരംഭിച്ചതായി തെരഞ്ഞെടുപ്പ് കമ്മിഷൻ. നിയമപരമായി അടുത്ത രാഷ്ട്രപതിയെ ഉടൻ തെരഞ്ഞെടുക്കേണ്ടതുണ്ട്.

ഉപരാഷ്ട്രപതി ധൻകർ ആരോഗ്യപരമായ കാരണങ്ങൾ ചൂണ്ടിക്കാട്ടി ചൊവ്വാഴ്ചയാണ് രാജിവച്ചത്. ഇതോടെ രാജ്യത്തെ രണ്ടാമത്തെ ഉയർന്ന ഭരണഘടനാ പദവി ഒഴിഞ്ഞുകിടക്കുകയാണ്. പാർലമെന്‍റ് സമ്മേളം നടക്കുന്നതിനാൽ നിലവിൽ രാജ്യസഭാ അധ്യക്ഷനായ ഡെപ്യൂട്ടി ചെയർപേഴ്‌സൺ ഹരിവൻഷ് ആണ് പദവി നിർവഹിക്കുന്നത്.

Trending

No stories found.

Latest News

No stories found.
logo
Metro Vaartha
www.metrovaartha.com