'കേന്ദ്ര ഏജൻസികളെ ദുരുപയോഗം ചെയ്യുന്നു'; പ്രതിപക്ഷ പാർട്ടികളുടെ പരാതിയിൽ നടപടിക്ക് തെരഞ്ഞെടുപ്പു കമ്മിഷൻ

കേന്ദ്ര ഏജൻസികളുടെ നടപടികളിൽ ഇടപെടുന്നതിന് തെരഞ്ഞെടുപ്പു കമ്മിഷന് ഭരണഘടമാപരമായ പരിമിതികളുണ്ട്
Election Commission Of India
Election Commission Of Indiafile

ന്യൂഡൽഹി: കേന്ദ്ര ഏജൻസികളെ സർക്കാർ ദുരുപയോഗം ചെയ്യുന്നുവെന്ന പ്രതിപക്ഷ പാർട്ടികളുടെ പരാതി പരിഗണിക്കാനൊരുങ്ങി തെരഞ്ഞെടുപ്പു കമ്മിഷൻ. ഇതിനായുള്ള കരട് മാർഗ നിർദേശങ്ങൾ തെരഞ്ഞെടുപ്പു കമ്മിഷൻ പുറത്തിറക്കും. കേന്ദ്ര ഏജൻസികൾക്കും സർക്കാരിനും നിർദേശം നൽകാനാണ് നീക്കം.

തെരഞ്ഞെടുപ്പ് ലക്ഷ്യം വെച്ചുള്ള നീക്കമാണ് കേന്ദ്ര ഏജൻസികൾ നടത്തുന്നതെന്നു കാട്ടി കോൺഗ്രസും ആംആദ്മി പാർട്ടിയും അടക്കമുള്ള പാർട്ടികളാണ് തെരഞ്ഞെടുപ്പു കമ്മിഷനിൽ പരാതി നൽകിയത്. കേന്ദ്ര ഏജൻസികളെ കേന്ദ്ര സർക്കാർ ദുരുപയോഗം ചെയ്യുകയാണ്. നിഷ്പക്ഷ സമീപനമല്ല കേന്ദ്ര ഏജൻസികളുടെ ഭാഗത്തു നിന്നും ഉണ്ടാവുന്നത് തുടങ്ങിയ കാര്യങ്ങളാണ് പ്രതിപക്ഷ പാർട്ടികൾ പരാതിയിൽ ചൂണ്ടിക്കാട്ടുന്നു. ഇത് പരിഗണിച്ച് വിഷയം ഗൗരവകരമായി പരിഗണിക്കാനാണ് തെരഞ്ഞെടുപ്പു കമ്മിഷന്‍റെ നീക്കം.

എന്നാൽ ഏജൻസികളുടെ നടപടികളിൽ ഇടപെടുന്നതിന് തെരഞ്ഞെടുപ്പു കമ്മിഷന് ഭരണഘടമാപരമായ പരിമിതികളുണ്ട്. അതിനാൽ തന്നെ മാർഗ നിർദേശം നൽകുക എന്ന നടപടിയാണ് തെരഞ്ഞെടുപ്പു കമ്മിഷൻ സ്വീകരിക്കുക. കേന്ദ്ര ഏജൻസികൾക്കും സർക്കാരിനും ഇതുമായി ബന്ധപ്പെട്ട് നിഷ്പക്ഷമായ ഇടപെടലായിരിക്കണം നടത്തേണ്ടതെന്നും റെയ്ഡുകളോ പ്രതിപക്ഷ പാർട്ടികൾക്കെതിരായ മറ്റു നടപടികളോ ഉണ്ടാകുന്ന സാഹചര്യത്തിൽ മാനദണ്ഡങ്ങൾ പാലിക്കണമെന്നതടക്കമുള്ള മാർഗനിർദേശം നൽകാനാണ് തെരഞ്ഞെടുപ്പ് കമ്മീഷൻ ഒരുങ്ങുന്നത്.

Related Stories

No stories found.

Latest News

No stories found.
logo
Metro Vaartha
www.metrovaartha.com