അജിത് പവാർ വിഭാഗത്തെ 'യഥാർത്ഥ' എൻസിപിയായി തിരഞ്ഞെടുത്ത് കമ്മീഷൻ

6 മാസത്തിലേറെ നീണ്ടു നിന്ന 10 ലധികം ഹിയറിംഗുകൾക്ക് ശേഷമാണ് നേതൃത്വത്തിന് അനുകൂലമായി വിധി.
Ajit Pawar and Sharad Pawar
Ajit Pawar and Sharad Pawar
Updated on

മുംബൈ: എൻ സി പി സ്ഥാപകൻ ശരദ് പവാറിന്‍റെ നേതൃത്വത്തിലുള്ള വിഭാഗത്തിന് കനത്ത തിരിച്ചടി നൽകി എൻസിപിയിലെ അജിത് പവാർ വിഭാഗത്തെ യഥാർത്ഥ രാഷ്ട്രീയ പാർട്ടിയായി തിരഞ്ഞെടുപ്പ് കമ്മീഷൻ പ്രഖ്യാപിച്ചു. നിയമസഭയിൽ അജിത് പവാറിന് എംഎൽഎമാരിൽ കൂടുതൽ അംഗത്വം ഉള്ളതിനാൽ പാർട്ടിയും പാർട്ടിയുടെ ക്ലോക്ക് ചിഹ്നം അജിത് പവാറിന്‍റെ വിഭാഗത്തിന് തിരഞ്ഞെടുപ്പ് കമ്മീഷൻ അനുവദിച്ചു.

വരുന്ന രാജ്യസഭാ തിരഞ്ഞെടുപ്പ് കണക്കിലെടുത്ത് തന്‍റെ വിഭാഗത്തിന് ഒരു പേര് തിരഞ്ഞെടുക്കാൻ ശരദ് പവാറിനോട് ആവശ്യപ്പെട്ടിട്ടുണ്ട്. ഫെബ്രുവരി 7 ന് ഉച്ചകഴിഞ്ഞ് 3 മണിക്കകം തങ്ങളുടെ വിഭാഗത്തിന്‍റെ പേരും ചിഹ്നവും തിരഞ്ഞെടുപ്പ് ബോഡിയിൽ അറിയിക്കാൻ ആവശ്യപ്പെട്ടിട്ടുണ്ട്.

നാഷണലിസ്റ്റ് കോൺഗ്രസ് പാർട്ടിയിലെ (എൻസിപി) തർക്കം തിരഞ്ഞെടുപ്പ് കമ്മീഷൻ ഇതോടെ പരിഹരിച്ചു. 6 മാസത്തിലേറെ നീണ്ടു നിന്ന 10 ലധികം ഹിയറിംഗുകൾക്ക് ശേഷമാണ് അജിത് പവാറിന്‍റെ നേതൃത്വത്തിലുള്ള വിഭാഗത്തിന് അനുകൂലമായി വിധി.

Also Read

No stories found.

Trending

No stories found.
logo
Metro Vaartha
www.metrovaartha.com