റിപ്പോർട്ട് തെറ്റിദ്ധരിപ്പിക്കുന്നത്; മഹാരാഷ്ട്രയിൽ പോൾ ചെയ്തതിനേക്കാൾ വോട്ടെണ്ണിയെന്ന ആരോപണം തള്ളി ഇലക്ഷൻ കമ്മിഷൻ

മഹാരാഷ്ട്രയിൽ പോൾ ചെയ്ത വോട്ടും എണ്ണിയ വോട്ടും തമ്മിൽ അന്തരമുണ്ടെന്നായിരുന്നു ദേശീയ മാധ്യമത്തിന്‍റെ റിപ്പോർട്ട്
Election Commission denies allegations of over-counting of votes in Maharashtra
റിപ്പോർട്ട് തെറ്റുധരിപ്പിക്കുന്നത്; മഹാരാഷ്ട്രയിൽ പോൾ ചെയ്തതിനേക്കാൾ വോട്ടെണ്ണിയെന്ന ആരോപണം തള്ളി ഇലക്ഷൻ കമ്മിഷൻ
Updated on

മുംബൈ: മഹാരാഷ്ട്ര തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട വോട്ട് വിവാദത്തിൽ പ്രതികരണവുമായി തെരഞ്ഞെടുപ്പ് കമ്മിഷൻ. റിപ്പോർട്ട് തെറ്റിദ്ധരിപ്പിക്കുന്നതാണ്. പുറത്തുവിട്ടത് പോസ്റ്റൽ വോട്ട് ഒഴിവാക്കിയുള്ള കണക്കാണെന്നാണ് തെരഞ്ഞെടുപ്പ് കമ്മിഷന്‍റെ വിശദീകരണം.

മഹാരാഷ്ട്രയിൽ പോൾ ചെയ്ത വോട്ടും എണ്ണിയ വോട്ടും തമ്മിൽ അന്തരമുണ്ടെന്നായിരുന്നു ദേശീയ മാധ്യമത്തിന്‍റെ റിപ്പോർട്ട്. ഇതനുസരിച്ച് പോൾ ചെയ്ത വോട്ടുകളെക്കാൾ 5,04,313 വോട്ടുകൾ കൂടുതൽ എണ്ണിയെന്നായിരുന്നു ആരോപണം.

Election Commission denies allegations of over-counting of votes in Maharashtra
അഞ്ച് ലക്ഷം അധിക വോട്ട്!! മഹാരാഷ്ട്രയിൽ പോൾ ചെയ്‌ത വോട്ടും എണ്ണിയ വോട്ടും തമ്മിൽ അന്തരം

ഇലക്ഷൻ കമ്മിഷന്‍ പുറത്തുവിട്ട കണക്കനുസരിച്ച് 6,40,88,195 വോട്ടുകളാണ് മഹാരാഷ്ട്രയിൽ പോൾ ചെയ്തത്. ഇത് പ്രകാരം മഹാരാഷ്ട്ര നിയമസഭാ തെരഞ്ഞെടുപ്പിലെ പോളിങ് 66.05 %. എന്നാൽ 23 ന് നടന്ന വോട്ടെണ്ണലിൽ എണ്ണിയത് 6,45,92,508 വോട്ടുകളും. അതായത് പോളിങ്ങും വോട്ടെണ്ണലും തമ്മിൽ 5,04,313 വോട്ടുകളുടെ വ്യത്യാസമെന്നും റിപ്പോർട്ടിൽ വ്യക്തമാക്കുന്നു.

Also Read

No stories found.

Trending

No stories found.
logo
Metro Vaartha
www.metrovaartha.com