മോദിയുടെ വിവാദപ്രസ്താവനയിൽ പ്രതികരിക്കാൻ വിസമ്മതിച്ച് തെരഞ്ഞെടുപ്പ് കമ്മിഷൻ

പ്രധാനമന്ത്രി ജനങ്ങളുടെ വികാരമാണ് പ്രകടിപ്പിച്ചതെന്ന് ബിജെപി പ്രതികരിച്ചു
Narendra Modi
Narendra Modi
Updated on

ന്യൂഡൽഹി: രാജ്യത്തിന്‍റെ സ്വത്ത് കോൺഗ്രസ് മുസ്ലീംഗങ്ങൾക്കു നൽകുമെന്ന പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ പ്രസ്താവനയിൽ പ്രതികരിക്കാൻ വിസമ്മതിച്ച് തെരഞ്ഞെടുപ്പ് കമ്മിഷൻ. രാജസ്ഥാനിലെ ബൻസ്വാരയിൽ തെരഞ്ഞെടുപ്പ് പ്രചാരണത്തിനിടെയാണ് മോദിയുടെ വിവാദപ്രസ്താവന.

രാജ്യത്തിന്‍റെ സ്വത്ത് കോൺഗ്രസ് മുസ്ലീങ്ങൾക്ക് നൽകുമെന്നായിരുന്നു രാജസ്ഥാനിലെ തെരഞ്ഞെടുപ്പു പ്രചാരണത്തിനിടെ മോദി പറഞ്ഞത്. കോൺഗ്രസിന്‍റെ പ്രകടന പത്രികയിൽ പറയുന്നതനുസരിച്ച് അമ്മമാരുടേയും സഹോദരിമാരുടേയും കൈവശമുള്ള സ്വർണം വിതരണം ചെയ്യും. രാജ്യത്തിന്‍റെ സമ്പത്തിനു മുകളിൽ ഏറ്റവും അധികം അവകാശമുള്ളത് മുസ്ലിങ്ങൾക്കാണെന്നുമായിരുന്നു മൻമോഹൻസിങ് സർക്കാരിന്‍റെ വാദമെന്നും മോദി പറഞ്ഞിരുന്നു.

അതേസമയം, പ്രധാനമന്ത്രി ജനങ്ങളുടെ വികാരമാണ് പ്രകടിപ്പിച്ചതെന്ന് ബിജെപി പ്രതികരിച്ചു. പ്രതിപക്ഷത്തിന്‍റെ ഭൂതകാലത്തിന് നേരെ പ്രധാനമന്ത്രി കണ്ണാടി തിരിച്ചുവെച്ചപ്പോൾ അവർക്ക് വേദനിച്ചുവെന്ന് ബിജെപി വക്താവ് ഗൗരവ് ഭാട്ടിയ പറഞ്ഞു.

Also Read

No stories found.

Trending

No stories found.
logo
Metro Vaartha
www.metrovaartha.com