"അടിസ്ഥാനരഹിതമായ ആരോപണം''; രാഹുലിന്‍റെ കള്ളവോട്ട് പരാമർശത്തിൽ തെരഞ്ഞെടുപ്പ് കമ്മിഷൻ

ബിജെപിയും തെരഞ്ഞെടുപ്പ് കമ്മിഷനും ചേർന്ന് കള്ളവോട്ടിങ് നടത്തുന്നുവെന്നായിരുന്നു രാഹുലിന്‍റെ പരാമർശം
election commission dismisses Rahul Gandhi's voter theft allegations
Rahul Gandhi
Updated on

ന്യൂഡൽഹി: രാഹുൽ ഗാന്ധിയുടെ കള്ളവോട്ട് പരാമർശത്തിൽ പ്രതികരണവുമായി തെരഞ്ഞെടുപ്പ് കമ്മിഷൻ. അടിസ്ഥാന രഹിതമായ ഇത്തരം ആരോപണങ്ങൾ തള്ളിക്കളയുന്നു എന്നായിരുന്നു തെരഞ്ഞെടുപ്പു കമ്മിഷന്‍റെ പ്രതികരണം.

ബീഹാറിലെ വോട്ടർ പട്ടികയുടെ പ്രത്യേക തീവ്രമായ പരിഷ്കരണവുമായി ബന്ധപ്പെട്ട് ഭരണകക്ഷിയായ ബിജെപി നേട്ടമുണ്ടാക്കാൻ ഇലക്ഷൻ കമ്മിഷനെ വൻതോതിൽ കള്ളവോട്ടിന് പ്രേരിപ്പിക്കുന്നുവെന്ന് പ്രതിപക്ഷം നടത്തിയ സ്വതന്ത്ര അന്വേഷണത്തിൽ കണ്ടെത്തിയിട്ടുണ്ടെന്നായിരുന്നു രാഹുൽ ഗാന്ധിയുടെ ആരോപണം.

തെരഞ്ഞെടുപ്പു കമ്മിഷനും കള്ളവോട്ടുകളെ പ്രോത്സാഹിപ്പിക്കുന്നുവെന്നതിന് തങ്ങളുടെ പക്കൽ തെളിവുകളുണ്ടെന്നും പ്രധാനമായിയും തെരഞ്ഞെടുപ്പ് കമ്മീഷനിലെ ആരൊക്കെ ഈ പ്രക്രിയയിൽ പങ്കാളികളാണെങ്കിലും അവരെ വെറുതെ വിടില്ലെന്നും രാഹുൽ പ്രതികരിച്ചിരുന്നു.

Also Read

No stories found.

Trending

No stories found.
logo
Metro Vaartha
www.metrovaartha.com