മാധ്യമപ്രവർത്തകരടക്കം 14 വിഭാഗങ്ങൾക്ക് പോസ്റ്റല്‍ വോട്ടിന് അനുമതി

ഫോം 12 ഡി നേരിട്ടു വാങ്ങുകയോ അതത് ചീഫ് ഇലക്ടറൽ ഓഫീസറുടെ വെബ്‌സൈറ്റിൽനിന്ന് ഫോം ഡൗൺലോഡ് ചെയ്യാം.
Election Commission has extended the option of postal voting to media personnel
Election Commission has extended the option of postal voting to media personnel

ന്യൂഡൽഹി: മാധ്യമപ്രവർത്തകർ അടക്കം 14 വിഭാഗത്തില്‍പ്പെട്ടവരെ അവശ്യ സേവനത്തില്‍ ഉള്‍പ്പെടുത്തി പോസ്റ്റല്‍ വോട്ടിന് അനുമതി. സംസ്ഥാന മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷണർക്ക് ഇതു സംബന്ധിച്ച് നിർദേശം നൽകി.

പൊലീസ്, അഗ്നിരക്ഷാ സേന, ജയില്‍ ഉദ്യോഗസ്ഥർ, എക്‌സൈസ് ഉദ്യോഗസ്ഥർ, മില്‍മ, ഇലക്‌ട്രിസിറ്റി, വാട്ടർ അഥോറിറ്റി, കെ.എസ്.ആർ.ടി.സി, ട്രഷറി, ആരോഗ്യസേവനങ്ങള്‍, ഫോറസ്റ്റ്, കേന്ദ്ര സർക്കാർ സ്ഥാപനങ്ങള്‍ (ഓള്‍ ഇന്ത്യാ റേഡിയോ, ദൂരദർശൻ, ബി.എസ്.എൻ.എല്‍, റെയ്ൽവേ, പോസ്റ്റല്‍, ടെലഗ്രാഫ്), മാധ്യമപ്രവർത്തകർ, കൊച്ചി മെട്രൊ എന്നിവയാണ് അവശ്യ സർവീസില്‍ ഉള്‍പ്പെടുത്തിയിരിക്കുന്നത്. പോളിംഗ് ദിന പ്രവർത്തനങ്ങൾ കവർ ചെയ്യുന്നതിനായി തെരഞ്ഞെടുപ്പ് കമ്മീഷന്‍ അക്രഡിറ്റേഷന്‍ നൽകി മാധ്യമനപ്രവർത്തകർക്കാണ് പോസ്റ്റൽ വോട്ട് ചെയ്യാന്‍ സൗകര്യമുള്ളത്.

പോസ്റ്റൽ വോട്ട് ചെയ്യുന്നതിന് വോട്ടർപ്പട്ടികയിൽ പേരുള്ള പാർലമെന്‍റ് മണ്ഡലത്തിലെ അതത് ജില്ലാ തെരഞ്ഞെടുപ്പ് ഓഫീസറുടെ ഓഫീസിൽനിന്നും ഫോം 12 ഡി നേരിട്ടു വാങ്ങുകയോ അതത് ചീഫ് ഇലക്ടറൽ ഓഫീസറുടെ വെബ്‌സൈറ്റിൽനിന്ന് ഫോം ഡൗൺലോഡ് ചെയ്യുകയോ ചെയ്യാം.

Related Stories

No stories found.

Latest News

No stories found.
logo
Metro Vaartha
www.metrovaartha.com