പ്രശാന്ത് കിഷോറിന് രണ്ട് സംസ്ഥാനങ്ങളിൽ വോട്ട്; വിശദീകരണം തേടി തെരഞ്ഞെടുപ്പ് കമ്മിഷൻ

പ്രശാന്ത് കിഷോറിന്‍റെ ജൻ സൂരജ് പാർട്ടി ബിഹാറിൽ 243 സീര്റുകളിലും മത്സരിക്കുന്നുണ്ട്
Election Commission issues notice to Prashant Kishor for being enrolled as voter in 2 states

പ്രശാന്ത് കിഷോർ

Updated on

പട്ന: ബിഹാറിലും പശ്ചിമ ബംഗാളിലും വോട്ടർപട്ടികയിൽ പേരുള്ള പ്രശാന്ത് കിഷോറിന് നോട്ടീസയച്ച് തെരഞ്ഞെടുപ്പ് കമ്മിഷൻ. ചൊവ്വാഴ്ചയാണ് ഇത് സംബന്ധിച്ച വിശദീകരണം തേടി ജൻ സൂരജ് പാർട്ടി സ്ഥാപകനായ പ്രശാന്ത് കിഷോറിന് നോട്ടീസ് ലഭിച്ചത്.

ബിഹാറിലെ കർഹാഗർ മണ്ഡലത്തിൽ സംസാരം പാർലമെന്‍ററി മണ്ഡലത്തിലാണ് പ്രശാന്തിന്‍റെ പേരുള്ളത്. പശ്ചിമ ബംഗാളിൽ മുഖ്യമന്ത്രി മമത ബാനർജിയുടെ മണ്ഡലത്തിലും പ്രശാന്തിന്‍റെ പേരുണ്ട്.

പ്രശാന്ത് കിഷോറിന്‍റെ ജൻ സൂരജ് പാർട്ടി ബിഹാറിൽ 243 സീറ്റുകളിലും മത്സരിക്കുന്നുണ്ട്. ആദ്യ ഘട്ടത്തിൽ പ്രശാന്ത് കിഷോർ മത്സരിക്കുമെന്ന് അറിയിച്ചെങ്കിലും പിന്നീടത് വേണ്ടെന്ന് വയ്ക്കുകയായിരുന്നു.

Also Read

No stories found.

Trending

No stories found.
logo
Metro Vaartha
www.metrovaartha.com