ജാതി, മതം, ഭാഷ എന്നിവയെ അടിസ്ഥാനമാക്കി വോട്ടു തേടരുത്; കർശന നിർദേശവുമായി തെരഞ്ഞെടുപ്പു കമ്മിഷൻ

തെരഞ്ഞെടുപ്പു പ്രചരണങ്ങൾക്കായി ആരാധാനാലയങ്ങളെ ഉപയോഗിക്കരുത്
Election Commission Of India
Election Commission Of Indiafile
Updated on

ന്യൂഡൽഹി: ലോക്സഭാ തെരഞ്ഞെടുപ്പിന് മുന്നോടിയായി രാഷ്ട്രീയ പാർട്ടികൾക്ക് കർശന നിർദേശവുമായി തെരഞ്ഞെടുപ്പു കമ്മിഷൻ. ജാതി, മതം, ഭാഷ എന്നിവയെ അടിസ്ഥാനമാക്കി വോട്ടു ചോദിക്കരുതെന്നാണ് പ്രധാന നിർദേശം. ദൈവങ്ങളെയോ ഭക്തിയെയോ അപമാനിക്കരുത്. മാതൃകാ പെരുമാറ്റച്ചട്ടം ലംഘിച്ചാൽ കർശന നടപടിയെടുക്കുമെന്നും പാർട്ടിക്കും സ്ഥാനാർഥികൾക്കും താരപ്രചാരകർക്കും നൽകി മുന്നറിയിപ്പിൽ കമ്മിഷൻ വ്യക്തമാക്കുന്നു.

തെരഞ്ഞെടുപ്പു പ്രചരണങ്ങൾക്കായി ആരാധാനാലയങ്ങളെ ഉപയോഗിക്കരുത്. മറിച്ച് വിഷയാധിഷ്ഠിത സംവാദങ്ങളിലൂടെ തെരഞ്ഞെടുപ്പ് പ്രചാരണത്തിന്‍റെ നിലവാരമുയർത്താനാവണം രാഷ്ട്രീയ പാർട്ടികളും നേതാക്കളും ശ്രമിക്കേണ്ടത്. വസ്തുതയ്ക്ക് നിരക്കാത്ത പ്രസ്താവനകൾ നടത്താനോ വോട്ടർമാരെ തെറ്റിദ്ധരിപ്പിക്കാനോ ശ്രമിക്കരുത്. എതിരാളിയെ അപകീർത്തിപ്പെടുത്താനോ അവഹേളിക്കാനോ പോരുന്ന പോസ്റ്റുകളോ ഒന്നും നിർമിക്കാൻ പാടില്ല. സമൂഹ മാധ്യമങ്ങൾക്കും ഈ നിർദ്ദേശം ബാധകമാണെന്നും തെരഞ്ഞെടുപ്പു കമ്മിഷൻ വ്യക്തമാക്കുന്നു.

Also Read

No stories found.

Trending

No stories found.
logo
Metro Vaartha
www.metrovaartha.com