നിശബ്ദപ്രചരണവേളയിൽ സാമൂഹിക മാധ്യമങ്ങളിലൂടെ വോട്ട് അഭ്യർഥിക്കരുത്: തെരഞ്ഞെടുപ്പ് കമ്മീഷൻ

ഇതാദ്യമായാണു നിശബ്ദപ്രചരണസമയത്തു സാമൂഹിക മാധ്യമങ്ങളിലൂടെയുള്ള പ്രചരണം സംബന്ധിച്ചു തെരഞ്ഞെടുപ്പ് കമ്മീഷൻ ശക്തമായ നിർദ്ദേശം നൽകുന്നത്.
നിശബ്ദപ്രചരണവേളയിൽ സാമൂഹിക മാധ്യമങ്ങളിലൂടെ വോട്ട് അഭ്യർഥിക്കരുത്: തെരഞ്ഞെടുപ്പ് കമ്മീഷൻ

നിശബ്ദപ്രചരണ വേളയിൽ സാമൂഹിക മാധ്യമങ്ങളിലൂടെയും വോട്ട് തേടരുതെന്നു കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷൻ. കഴിഞ്ഞദിവസം നടന്ന ത്രിപുര നിയമസഭ തെരഞ്ഞെടുപ്പിൽ, നിശബ്ദപ്രചരണത്തിന്‍റെ സമയപരിധിയിൽ വോട്ട് അഭ്യർഥിച്ച്. ട്വീറ്റ് ചെയ്ത ത്രിപുരയിലെ കോൺഗ്രസ്, ബിജെപി, സിപിഎം പാർട്ടികൾക്കു  തെരഞ്ഞെടുപ്പ് കമ്മീഷൻ നോട്ടീസയച്ചു. ത്രിപുരയിൽ വോട്ടെടുപ്പ് പുരോഗമിക്കുന്ന വേളയിലും ഇത്തരത്തിലുള്ള വോട്ട് അഭ്യർഥനകൾ സാമൂഹിക മാധ്യമങ്ങളിൽ പ്രത്യക്ഷപ്പെട്ടിരുന്നുവെന്നു കമ്മീഷൻ നിരീക്ഷിച്ചു.

ഇനി നടക്കാനിരിക്കുന്ന തെരഞ്ഞെടുപ്പുകളിൽ ഇക്കാര്യം കർശനമായി പാലിക്കപ്പെടണം. ഇതാദ്യമായാണു നിശബ്ദപ്രചരണസമയത്തു സാമൂഹിക മാധ്യമങ്ങളിലൂടെയുള്ള പ്രചരണം സംബന്ധിച്ചു തെരഞ്ഞെടുപ്പ് കമ്മീഷൻ ശക്തമായ നിർദ്ദേശം നൽകുന്നത്. ഇക്കാര്യത്തിൽ ആശയക്കുഴപ്പം നിലനിന്നിരുന്നു. അത്തരത്തിലുള്ള പ്രചരണം ചട്ടലംഘനമായി കണക്കാക്കും. ഫെബ്രുവരി ഇരുപത്തേഴിനു നാഗാലാൻഡിലും മേഘാലയയിലും നടക്കുന്ന തെരഞ്ഞെടുപ്പിലും ഇക്കാര്യം പാലിക്കപ്പെടുന്നുണ്ടെന്ന് ഉറപ്പാക്കും. അടുത്തവർഷം ലോക്സഭാ ഇലക്ഷനിലും നിയന്ത്രണമുണ്ടാകും.

Related Stories

No stories found.

Latest News

No stories found.
logo
Metrovaartha
www.metrovaartha.com