Live Updates
ലീഡ് നില

തിരിച്ചടിയിലും ലീഡ് ഉറപ്പിച്ച് എൻഡിഎ, പ്രതിപക്ഷം പൊരുതി വീണു | Live Updates

രാജ്യം കാത്തിരിക്കുന്ന തെരഞ്ഞെടുപ്പ് ഫലം, പ്രവണതകൾ തത്സമയം അറിയാം

ഇന്ത്യാ സഖ്യത്തിന്‍റെ പ്രതീക്ഷയ്ക്ക് മങ്ങലേൽപ്പിച്ച് ചന്ദ്രബാബു നായിഡു; നാളത്തെ എൻഡിഎ യോഗത്തിൽ പങ്കെടുക്കുമെന്ന് ടിഡിപി

മൂന്നാം തവണയും എൻഡിഎ തരംഗം. ജനങ്ങൾക്ക് നന്ദി പറഞ്ഞ് മോദി

ആന്ധ്രപ്രദേശ് മുഖ്യമന്ത്രി സ്ഥാനം രാജിവെച്ച് വൈ എസ് ജഗൻ മോഹൻ റെഡ്ഡി. ഗവർണർക്ക് രാജിക്കത്ത് നൽകി.

നരേന്ദ്ര മോദി നാളെ രാഷ്ട്രപതിയെ കണ്ടേക്കും. ഈയാഴ്ച സത്യപ്രതിജ്ഞ ഉണ്ടായേക്കുമെന്ന് സൂചന

തെരഞ്ഞെടുപ്പ് ഫലം ചർ‌ച്ച ചെയ്യാൻ ഇന്ത്യാ മുന്നണി യോഗം നാളെ ചേരും

എൻഡിഎ 294, ഇന്ത്യ സഖ്യം 232, മറ്റുള്ളവർ 17

സ്മൃതി ഇറാനി തോൽവിയിലേക്ക്‌

കഴിഞ്ഞ തവണ അമേഠിയിൽ രാഹുൽ ഗാന്ധിയെ അട്ടിമറിച്ച സ്മൃതി ഇറാനി ഇക്കുറി അവിടെ എൺപതിനായിരത്തിലധികം വോട്ടുകൾക്കു പിന്നിലാണ്. കോൺഗ്രസ് സ്ഥാനാർഥി കിഷോരിലാലാണ് ഇവിടെ ലീഡ് ചെയ്യുന്നത്.

മോദിയുടെ ലീഡിൽ ഇടിവ്

വാരാണസിയിൽ പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ഭൂരിപക്ഷത്തിൽ കുത്തനെ ഇടിവ്. കഴിഞ്ഞ തെരഞ്ഞെടുപ്പിൽ നാലു ലക്ഷത്തിലധികം വോട്ടിനു ജയിച്ച മോദിക്ക് ഇത്തവണ ഒന്നര ലക്ഷത്തിൽ താഴെ മാത്രമേ ഇതുവരെ ലീഡ് നേടാനായിട്ടുള്ളൂ. കോൺഗ്രസ് സ്ഥാനാർഥി അജയ് റായിയാണ് ഇവിടെ മോദിയുടെ പ്രധാന എതിരാളി.

എൻഡിഎ 294, ഇന്ത്യ സഖ്യം 230, മറ്റുള്ളവർ 19

എൻഡിഎ 298, ഇന്ത്യ സഖ്യം 224, മറ്റുള്ളവർ 21

ബിജെപി ഒറ്റയ്ക്ക് ഭൂരിപക്ഷം നേടില്ല

എക്സിറ്റ് പോളുകൾ പ്രവചിച്ച അപ്രമാദിത്വം ബിജെപിക്കും എൻഡിഎയ്ക്കും തെരഞ്ഞെടുപ്പിൽ ലഭിക്കില്ലെന്ന് ഏറെക്കുറെ ഉറപ്പായി. കഴിഞ്ഞ തെരഞ്ഞെടുപ്പിൽ 288 സീറ്റ് നേടിയ ബിജെപി ഒറ്റയ്ക്ക് കേവല ഭൂരിപക്ഷം മറികടന്നിരുന്നു. 543 അംഗ ലോക് സഭയിൽ 272 സീറ്റാണ് കേവല ഭൂരിപക്ഷത്തിന് ആവശ്യം.

ഇക്കുറി ബിജെപിക്ക് 300 സീറ്റും എൻഡിഎ സഖ്യത്തിനാകെ 350 സീറ്റുമാണ് മിക്ക എക്സിറ്റ് പോളുകളും പ്രവചിച്ചിരുന്നത്. എന്നാൽ, ഇതുവരെയുള്ള പ്രവണത അനുസരിച്ച്, ബിജെപിക്ക് ഒറ്റയ്ക്ക് ഭൂരിപക്ഷം കടക്കാനാവില്ല. ബിജെപി നയിക്കുന്ന എൻഡിഎ മുന്നണിക്കും ഭരണം കഷ്ടിച്ച് നിലനിർത്താനുള്ള ഭൂരിപക്ഷം മാത്രമേ പ്രതീക്ഷിക്കാൻ സാധിക്കൂ.

അതേസമയം, പ്രതിപക്ഷ പാർട്ടികൾ ഭരിക്കുന്ന സംസ്ഥാനങ്ങളിൽ ബിജെപി പ്രയോഗിച്ച തന്ത്രം ദേശീയ തലത്തിൽ പുറത്തെടുക്കാൻ കോൺഗ്രസിനു സാധിച്ചാൽ കാര്യങ്ങൾ മാറിമറിയുകയും ചെയ്യും. എന്‍ഡിഎ ഘടകക്ഷികളിൽ പ്രധാനപ്പെട്ട ഏതിനെയെങ്കിലും അടർത്തിയെടുക്കാൻ സാധിച്ചാൽ ഇന്ത്യ മുന്നണിക്ക് ഭൂരിപക്ഷം കിട്ടുന്ന അവസ്ഥ പോലും സംജാതമാകാം.

ഇതിനൊപ്പം, നിലവിൽ ഇന്ത്യ സഖ്യവുമായി അകന്നു നിൽക്കുന്ന മമത ബാനർജിയെ പോലുള്ള നേതാക്കളെ കൂടെ കൂട്ടാൻ കോൺഗ്രസ് നേതാക്കൾ കിണഞ്ഞു പരിശ്രമിക്കുന്നുമുണ്ട്. പശ്ചിമ ബംഗാളിൽ മുപ്പതിലധികം സീറ്റുകൾ മമതയുടെ തൃണമൂൽ കോൺഗ്രസ് നേടുമെന്നാണ് പ്രതീക്ഷിക്കുന്നത്.

എൻഡിഎ 273, ഇന്ത്യ സഖ്യം 251, മറ്റുള്ളവർ19

എൻഡിഎ 270, ഇന്ത്യ സഖ്യം 251, മറ്റുള്ളവർ 22

അയോധ്യയിൽ ബിജെപിക്ക് വൻ തിരിച്ചടി

അയോധ്യ ഉൾപ്പെടുന്ന ഫൈസാബാദ് മണ്ഡലത്തിൽ ബിജെപി സ്ഥാനാർഥി ലല്ലു സിങ് 1,32,000 വോട്ടിനു പിന്നിൽ. സമാജ്‌വാദി പാർട്ടി സ്ഥാനാർഥി അവദേശ് പ്രസാദാണ് ഇവിടെ ലീഡ് ചെയ്യുന്നത്.

എൻഡിഎ 292 - ഇന്ത്യ മുന്നണി 228 - മറ്റുള്ളവർ 23

മഹാരാഷ്‌ട്രയിൽ പ്രതിപക്ഷ മുന്നേറ്റം

മഹാരാഷ്‌ട്രയിലെ 29 സീറ്റിൽ ഇന്ത്യ മുന്നണി സ്ഥാനാർഥികൾ ലീഡ് ചെയ്യുന്നു, 18 സീറ്റിൽ എൻഡിഎ മുന്നിൽ.

മധ്യപ്രദേശിൽ ബിജെപിക്ക് വൻ മുന്നേറ്റം

ആകെയുള്ള 29 സീറ്റിലും എൻഡിഎ സ്ഥാനാർഥികളാണ് മുന്നിൽ

തമിഴ്‌നാട്ടിൽ എൻഡിഎ 2 സീറ്റിൽ ലീഡ് ചെയ്യുന്നു

വോട്ടെണ്ണൽ അവസാന ഘട്ടത്തിലേക്ക് അടുക്കുമ്പോൾ തമിഴ്‌നാട്ടിലെ തിരിച്ചടി എൻഡിഎ ചെറിയ തോതിൽ മറികടക്കുന്നു. മുന്നണിക്ക് ഇപ്പോൾ സംസ്ഥാനത്ത് രണ്ട് സീറ്റിൽ ലീഡായി. ബാക്കി 36 സീറ്റിലും ഡിഎംകെയും കോൺഗ്രസും ഉൾപ്പെടുന്ന ഇന്ത്യ സഖ്യം മുന്നിൽ.

Live updates
രാജ്യം കാത്തിരിക്കുന്ന തെരഞ്ഞെടുപ്പ് ഫലം, പ്രവണതകൾ തത്സമയം അറിയാം

സ്മൃതി ഇറാനിയെ അമേഠി കൈവിടുന്നു?

കഴിഞ്ഞ തെരഞ്ഞെടുപ്പിൽ രാഹുൽ ഗാന്ധിയെ കൈവിട്ട് സ്മൃതി ഇറാനിയെ പിന്തുണച്ച അമേഠി ഇക്കുറി മാറി ചിന്തിക്കുന്ന പ്രവണത. കോൺഗ്രസ് സ്ഥാനാർഥി കിഷോരിലാലാണ് വോട്ടെണ്ണലിന്‍റെ തുടക്കം മുതൽ ഇവിടെ ലീഡ് ചെയ്യുന്നത്.

ഇക്കുറി അമേഠി വിട്ട് റായ്‌ബറേലിയിലും വയനാട്ടിലുമാണ് രാഹുൽ ഗാന്ധി മത്സരിക്കുന്നത്. സോണിയ ഗാന്ധിയുടെ സിറ്റിങ് സീറ്റായിരുന്നു റായ്ബറേലി.

ഗുജറാത്തിൽ ബിജെപി ലീഡ് തിരിച്ചുപിടിച്ചു

ഗുജറാത്തിലെ 26 സീറ്റിൽ 25 ഇടത്തും ബിജെപി സ്ഥാനാർഥികൾ മുന്നിലെത്തി. ഒരിടത്ത് കോൺഗ്രസ് ലീഡ് ചെയ്യുന്നു.

തമിഴ്‌നാട്ടിൽ സിപിഐക്കും സിപിഎമ്മിനും നാല് സീറ്റിൽ ലീഡ്

കേരളത്തിൽ വൻ തിരിച്ചടി നേരിട്ട ഇടതുപക്ഷത്തിന് തമിഴ്‌നാട്ടിൽ നേരിയ പ്രതീക്ഷ. ഇവിടെ രണ്ടു സീറ്റിൽ സിപിഎമ്മും രണ്ടു സീറ്റിൽ സിപിഐയും ലീഡ് ചെയ്യുന്നു.

ഡൽഹിയിൽ കെജ്‌രിവാൾ തരംഗമില്ല

ആം ആദ്മി പാർട്ടി നേതാവും ഡൽഹി മുഖ്യമന്ത്രിയുമായ അരവിന്ദ് കെജ്‌രിവാളിന്‍റെ ജയിൽ വാസവും തെരഞ്ഞെടുപ്പ് പ്രചാരണവും ഡൽഹിയിലെ വോട്ടർമാരെ സ്വാധീനിച്ചില്ല. രാജ്യ തലസ്ഥാനത്തെ ആറ് മണ്ഡലങ്ങളിൽ ബിജെപിയാണ് ലീഡ് ചെയ്യുന്നു. എഎപിക്ക് എവിടെയും ലീഡ് ഇല്ല.

യുപിയിൽ 'ഇന്ത്യ' മുന്നേറ്റം

ഉത്തർപ്രദേശിലെ 41 സീറ്റിൽ ഇന്ത്യ മുന്നണി ലീഡ് ചെയ്യുന്നു. 38 സീറ്റിൽ എൻഡിഎ സ്ഥാനാർഥികളും.

വോട്ടെണ്ണൽ, തത്സമയ വിവരങ്ങൾ
ലോക് സഭ

എൻഡിഎ ലീഡ് മുന്നൂറിൽ താഴെ

നിലവിലുള്ള ലോക് സഭയിൽ 342 അംഗങ്ങളുള്ള എൻഡിഎ ഇപ്പോൾ ലീഡ് ചെയ്യുന്നത് 290 മണ്ഡലങ്ങളിൽ. പ്രതിപക്ഷ സഖ്യം 225 സീറ്റിൽ ലീഡ് ചെയ്യുന്നു. കോൺഗ്രസ് ഒറ്റയ്ക്ക് നൂറിലധികം സീറ്റുകളിൽ മുന്നിട്ടു നിൽക്കുന്നു.

പഞ്ചാബിൽ ബിജെപി നിഷ്പ്രഭം

പഞ്ചാബിലെ ആറ് സീറ്റിൽ കോൺഗ്രസും മൂന്ന് സീറ്റിൽ ആം ആദ്മി പാർട്ടിയും രണ്ട് സീറ്റിൽ ശിരോമണി അകാലിദളും ലീഡ് ചെയ്യുന്നു. ബിജെപിക്ക് സംസ്ഥാനത്തെ ഒരു മണ്ഡലത്തിലും ലീഡ് ഇല്ല.

കോൺഗ്രസിന് 105 സീറ്റിൽ ലീഡ്

കോൺഗ്രസ് ഒറ്റയ്ക്ക് 105 സീറ്റുകളിൽ ലീഡ് നേടി. കഴിഞ്ഞ തെരഞ്ഞെടുപ്പിൽ 51 സീറ്റ് മാത്രമാണ് പാർട്ടിക്കു ലഭിച്ചിരുന്നത്.

തമിഴ്‌നാട്ടിൽ ഇന്ത്യ മുന്നണിയുടെ വമ്പൻ മുന്നേറ്റം

തമിഴ്‌നാട്ടിൽ ആകെയുള്ള 39 ലോക്‌സഭാ മണ്ഡലങ്ങളിൽ 35 ഇടത്തും ഡിഎംകെ നേതൃത്വം നൽകുന്ന പ്രതിപക്ഷ ഐക്യത്തിന്‍റെ സ്ഥാനാർഥികൾ മുന്നിൽ നിൽക്കുന്നു. സംസ്ഥാന പ്രസിഡണ് അണ്ണാമലൈ അടക്കം ഒരു ബിജെപി സ്ഥാനാർഥിക്കും ലീഡ് ഇല്ല. നാലു സീറ്റിൽ അണ്ണാ ഡിഎംകെയാണ് മുന്നിട്ടു നിൽക്കുന്നത്.

മഹാരാഷ്‌ട്രയിൽ മോശമാക്കാതെ പ്രതിപക്ഷം

മഹാരാഷ്‌ട്രയിൽ 27 സീറ്റിൽ ലീഡ് ചെയ്യുന്നത് ബിജെപി. പ്രതിപക്ഷ സ്ഥാ‌നാർഥികൾ 18 സീറ്റിൽ മുന്നിലാണ്.

കോൺഗ്രസ് പ്രകടനം മെച്ചപ്പെടുത്തി

കഴിഞ്ഞ തെരഞ്ഞെടുപ്പിൽ ദേശീയ തലത്തിൽ 51 സീറ്റ് മാത്രം നേടിയ കോൺഗ്രസ് ഇക്കുറി 81 സീറ്റിൽ ഒറ്റയ്ക്ക് ലീഡ് ചെയ്യുന്നു.

ബിഹാറിൽ ബിജെപി

ബിഹാറിലെ 28 സീറ്റിൽ ബിജെപി മുന്നിട്ടു നിൽക്കുമ്പോൾ, ഒമ്പതിടത്തു മാത്രം പ്രതിപക്ഷ സ്ഥാനാർഥികൾ ലീഡ് ചെയ്യുന്നു.

ജമ്മു കശ്മീരിൽ ഒപ്പത്തിനൊപ്പം

ജമ്മു കശ്മീരിലെ അഞ്ച് സീറ്റുകളിൽ രണ്ടെണ്ണത്തിൽ ബിജെപിയും രണ്ടെണ്ണത്തിൽ പ്രതിപക്ഷവും ലീഡ് ചെയ്യുന്നു.

Counting Live Updates
Indian ParliamentFile

രാജസ്ഥാനിൽ ഒപ്പത്തിനൊപ്പം

രാജസ്ഥാനിൽ ബിജെപി 13 സീറ്റിലും കോൺഗ്രസ് 11 സീറ്റിലും ലീഡ് ചെയ്യുന്നു.

ബംഗാളിൽ തൃണമൂൽ

പശ്ചിമ ബംഗാളിലെ 24 സീറ്റിൽ സംസ്ഥാനം ഭരിക്കുന്ന തൃണമൂൽ കോൺഗ്രസിന്‍റെ സ്ഥാനാർഥികളാണ് മുന്നിൽ, 16 സീറ്റിൽ ബിജെപി സ്ഥാനാർഥികളും.

യുപിയിൽ ബിജെപിക്ക് തിരിച്ചടി

ഉത്തർ പ്രദേശിൽ ബിജെപി തന്നെയാണ് കൂടുതൽ സീറ്റിൽ ലീഡ് ചെയ്യുന്നതെങ്കിലും, പ്രതിപക്ഷ സഖ്യം വൻ തിരിച്ചുവരവും നടത്തുന്നു. ഇന്ത്യ മുന്നണി സ്ഥാനാർതികൾ 37 സീറ്റുകളിൽ മുന്നിലാണ്.

എൻഡിഎ വീണ്ടും ലീഡ് ഉ‍യർത്തി

എൻഡിഎ ലീഡ് വീണ്ടും 315 എത്തി, പ്രതിപക്ഷം 207 സീറ്റിലും മറ്റുള്ളവർ 21 സീറ്റിലും ലീഡ് ചെയ്യുന്നു.

മോദി ലീഡ് തിരിച്ചുപിടിച്ചു

വാരാണസിയിൽ നഷ്ടപ്പെട്ട ലീഡ് പ്രധാനമന്ത്രി നരേന്ദ്ര മോദി തിരിച്ചുപിടിച്ചു. കോൺഗ്രസ് സ്ഥാനാർഥി അജയ് റായ് പിന്നിൽ.

പഞ്ചാബിൽ ഇന്ത്യ സഖ്യം മുന്നിൽ

പഞ്ചാബിൽ കോൺഗ്രസും എഎപിയും അഞ്ച് സീറ്റ് വീതം ലീഡ് നേടിയപ്പോൾ ഇന്ത്യ മുന്നണി പത്ത് സീറ്റിൽ മുന്നിൽ. ബിജെപിക്ക് മൂന്ന് സീറ്റിൽ ലീഡ്.

കർണാടകയിൽ ബിജെപി മുന്നേറ്റം

സംസ്ഥാന ഭരണം നഷ്ടമായ കർണാടകയിൽ ബിജെപി സഖ്യം 22 സീറ്റിൽ ലീഡ് ചെയ്യുന്നു.

എൻഡിഎ 270 - പ്രതിപക്ഷം 250

ഇന്ത്യ മുന്നണിക്ക് വീണ്ടും ലീഡ്

ഇന്ത്യ മുന്നണി 261, എൻഡിഎ 259, മറ്റുള്ളവർ 23

രാജസ്ഥാനിലും ഗുജറാത്തിലും കോൺഗ്രസ് നില മെച്ചപ്പെടുത്തി

ബിജെപി ഭരിക്കുന്ന സംസ്ഥാനങ്ങളായ ഗുജറാത്തിലും രാജസ്ഥാനിലും കോൺഗ്രസ് 2019ലെ തെരഞ്ഞെടുപ്പിലേതിനെ അപേക്ഷിച്ച് നില മെച്ചപ്പെടുത്തി

എൻഡിഎ ലീഡ് തിരിച്ചുപിടിച്ചു

എൻഡിഎ ലീഡ് 260 സീറ്റിൽ, പ്രതിപക്ഷം 234 സീറ്റിൽ

അമേഠിയിൽ സ്മൃതി ഇറാനി പിന്നിൽ

അയോധ്യയിൽ ബിജെപി സ്ഥാനാർഥി പിന്നിൽ

ഒപ്പത്തിനൊപ്പം

ഭരണപക്ഷവും പ്രതിപക്ഷവും 244 സീറ്റിൽ വീതം ലീഡ് ചെയ്യുന്നു. ഇഞ്ചോടിഞ്ച് പോരാട്ടം.

പ്രതിപക്ഷം ലീഡ് ഉ‍യർത്തുന്നു

എൻഡിഎ ലീഡ് 243 സീറ്റിൽ ഒതുങ്ങുമ്പോൾ പ്രതിപക്ഷ പാർട്ടികളുടെ ലീഡ് 244 സീറ്റിലെത്തി

മോദി പിന്നിൽ 

വാരാണസിയിൽ പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് ലീഡ് നഷ്ടപ്പെട്ടു. കോൺഗ്രസ് സ്ഥാനാർഥി അജയ് റായ് മുന്നിൽ.

പ്രതിപക്ഷം കടുത്ത പോരാട്ടത്തിൽ

എൻഡിഎ 252, ഇന്ത്യ മുന്നണി 235

പ്രതിപക്ഷം‌ ഭേദപ്പെട്ട നിലയിൽ

വോട്ടെണ്ണൽ പുരോഗമിക്കുമ്പോൾ, ദേശീയ തലത്തിൽ ബിജെപി തന്നെയാണ് മുന്നിൽ നിൽക്കുന്നതെങ്കിലും, പ്രതിപക്ഷ പാർട്ടികൾ 2019ലെ പൊതു തെരഞ്ഞെടുപ്പിലേതിനെ അപേക്ഷിച്ച് നില മെച്ചപ്പെടുത്തുന്ന സൂചനകളാണ് ലഭിക്കുന്നത്. നിലവിലുള്ള പാർലമെന്‍റിൽ 119 സീറ്റാണ് വിശാല പ്രതിപക്ഷ ഐക്യമായ ഇന്ത്യ മുന്നണിക്കുള്ളത്. വോട്ടെണ്ണലിന്‍റെ ഇതുവരെയുള്ള സൂചനയനുസരിച്ച് പ്രതിപക്ഷ മുന്നണിക്ക് 196 സീറ്റിൽ ലീഡുണ്ട്. 290 സീറ്റിൽ എൻഡിഎ മുന്നിൽ. 13 സീറ്റിൽ മറ്റുള്ളവരും.

യുപിയിൽ ഇന്ത്യ മുന്നണി നില മെച്ചപ്പെടുത്തുന്നു

ഉത്തർ പ്രദേശിൽ 2019ലേതിനെ അപേക്ഷിച്ച് കൂടുതൽ സീറ്റുകളിൽ പ്രതിപക്ഷ മുന്നണിക്ക് ലീഡ്. ബിജെപി 51 സീറ്റിലും സമാജ്‌വാദി പാർട്ടി 27 സീറ്റിലും മുന്നിൽ.

അമിത് ഷായുടെ ലീഡ് ഒരു ലക്ഷം കടന്നു

ഗുജറാത്തിലെ ഗാന്ധിനഗറിൽ ബിജെപി നേതാവും കേന്ദ്ര ആഭ്യന്തര മന്ത്രിയുമായ അമിത് ഷായുടെ ലീഡ് ഒരു ലക്ഷം കടന്നു.

ബിജെപി മുന്നണി 300 കടന്നു

ബിജെപി നേതൃത്വം നൽകുന്ന എൻഡിഎയുടെ ലീഡ് 301 ആയി. ഇന്ത്യ സഖ്യം 174, മറ്റുള്ളവർ 21

എൻഡിഎ മുന്നൂറിലേക്ക്

ബിജെപി മുന്നണിയുടെ ലീഡ് 297 സീറ്റുകളിലെത്തി. ഇന്ത്യ മുന്നണി 161, മറ്റുള്ളവർ 19

മോദിയും രാഹുലും ലീഡ് ചെയ്യുന്നു

വാരാണസിയിൽ പ്രധാനമന്ത്രി നരേന്ദ്ര മോദി ലീഡ് ചെയ്യുന്നു.

വയനാട്ടിലും റായ്ബറേലിയിലും രാഹുൽ ഗാന്ധി മുന്നിൽ.

എൻഡിഎ ലീഡ് നൂറ് കടന്നു

തപാൽ വോട്ടുകളിൽ എൻഡിഎ ലീഡ് 115, പ്രതിപക്ഷ സഖ്യം 41, മറ്റുള്ളവർ 10

തപാൽ വോട്ടിലെ ട്രെൻഡ് എൻഡിഎയ്ക്ക് അനുകൂലം

തപാൽ വോട്ടുകൾ എണ്ണിത്തുടങ്ങിയപ്പോൾ 7 സീറ്റിൽ ബിജെപി മുന്നണിയും 3 സീറ്റിൽ പ്രതിപക്ഷ പാർട്ടികളും മുന്നിൽ

യന്ത്രങ്ങളിലെ എണ്ണൽ 8.30 മുതൽ

8.30 നാണ് വോട്ടിംഗ് യന്ത്രങ്ങള്‍ എണ്ണുക. വോട്ടിങ് യന്ത്രത്തിന്റെ കണ്‍ട്രോള്‍ യൂണിറ്റാണ് വോട്ടെണ്ണലിന് ഉപയോഗിക്കുക.

ആദ്യം എണ്ണുന്നത് പോസ്റ്റൽ വോട്ടുകൾ

തപാൽ ബാലറ്റുകളാണ് നിലവിൽ എണ്ണിക്കൊണ്ടിരിക്കുന്നത്.

ഒരു ഹാളിൽ ഒരു നിയമസഭാ മണ്ഡലം

ഒരു നിയമസഭാ മണ്ഡലത്തിലെ വോട്ടുകളാണ് ഒരു ഹാളില്‍ എണ്ണുക. ഒരു ഹാളില്‍ 14 ടേബിളുകളുണ്ടായിരിക്കും.

ഒരുക്കങ്ങൾ പൂർത്തിയായി

സ്ട്രോങ് റൂമുകൾ രാവിലെ ആറിനു തുറന്ന് വോട്ടിങ് യന്ത്രങ്ങൾ പുറത്തെടുത്ത് കൗണ്ടിങ് ഹാളിലെ ടേബിളുകളിലെത്തിച്ചു.

നിലവിലുള്ള കക്ഷി നില (509/543)

പാർലമെന്‍റിൽ നിലവിലുള്ള കക്ഷിനില.
പാർലമെന്‍റിൽ നിലവിലുള്ള കക്ഷിനില.

എൻഡിഎ 342

ഇന്ത്യ മുന്നണി 119

മറ്റുള്ളവർ 48

ഒഴിവുള്ളത് 34