ത്രിപുരയിലും നാഗാലാന്‍ഡിലും ബിജെപി മുന്നേറ്റം; മേഘാലയിൽ ലീഡ് പിടിച്ച് എൻപിപി

ത്രിപുരയിലും നാഗാലാന്‍ഡിലും ബിജെപി മുന്നേറ്റം; മേഘാലയിൽ ലീഡ് പിടിച്ച് എൻപിപി

വോട്ടെണ്ണൽ ആരംഭിച്ചത് മുതൽ ബിജെപി വ്യക്തമായ ലീഡ് നിലനിർത്തുന്ന സാഹചര്യമായതിനാൽ തന്നെ ബിജെപി പ്രവർത്തകരെല്ലാം ആവേശത്തിലാണ്

ത്രിപുരയിൽ തുടർഭരണം ഉറപ്പിച്ച് ബിജെപി

മാറി മറഞ്ഞ ലീഡ് നിലയെ മറികടന്ന് ത്രിപുരയിൽ തുടർഭരണം ഉറപ്പിച്ച് ബിജെപി. കേവലഭൂരിപക്ഷത്തിന് 31 സീറ്റുകൾ വേണ്ട ത്രിപുരയിൽ 33 സീറ്റുകളിൽ ലീഡ് തുടരുന്ന ബിജെപിയാണ് ഏറ്റവും വലിയ ഒറ്റകക്ഷി. അതേസമയം സിപിഎം-കോൺഗ്രസ് സഖ്യം 18 സീറ്റുകളിൽ മുന്നിലാണ്. കഴിഞ്ഞ തവണ 16 സീറ്റുകൾ നേടിയ സിപിഎം ഇത്തവണ 13 സീറ്റുകളിൽ മാത്രമാണ് ലീഡ് ചെയ്യുന്നത്. തിപ്ര മോത്ത പാർട്ടി 10 ഇടങ്ങളിൽ മുന്നിട്ടു നിൽക്കുകയാണ്.

മേഘാലയയിൽ ഏറ്റവും വലിയ ഒറ്റകക്ഷിയായി എൻപിപി

ആർക്കും വ്യക്തമായ ഭൂരിപക്ഷം പ്രവചിക്കാനാവാത്ത മേഘാലയയിൽ എൻപിപി ഏറ്റവും വലിയ ഒറ്റകക്ഷിയാവും. 26 ഇടങ്ങളിൽ എൻപിപി വ്യക്തമായ ലീഡ് ഉയർത്തുന്നുണ്ട്. എൻപിപിയുടെ മുൻ സഖ്യകക്ഷിയായ ബിജെപി 5 സീറ്റുകളിൽ ലീഡ് ഉയർത്തുന്നുണ്ട്. കോൺഗ്രസിന് 5, ത്രിണമൂൽ കോൺഗ്രസിന് 5 എന്നിങ്ങനെയാണ് മറ്റ് ലീഡ് നില.

നാഗാലാന്‍ഡിൽ ആദ്യ വനിത എംഎൽഎ; ബി.ജെ.പി മുന്നിൽ

39 സീറ്റുകളിലായി ബി.ജെ.പി സഖ്യം ലീഡ് ചെയ്യുന്നു. നാഗാലാന്‍ഡിൽ ആദ്യ വനിത എംഎൽഎ. ഹെകാനി ജഖാലും (NDPP) ദിമാപൂർ 3 മണ്ഡലത്തിൽ നിന്ന് വിജയിച്ചു. സൽഹൗതുവോനുവോ ക്രൂസ് വെസ്റ്റേൺ അംഗമി മണ്ഡലത്തിൽ ജയിച്ചു. ബിജെപി സ്ഥാനാർത്ഥി കാഹുലി സേമയ്ക്ക് അതോയസു മണ്ഡലത്തിൽ ലീഡ് ചെയ്തു.

കാഹുലി സേമ, ഹെകാനി ജഖാലു, സൽഹൗതുവോനുവോ ക്രൂസ്, റോസി തോംസൺ
കാഹുലി സേമ, ഹെകാനി ജഖാലു, സൽഹൗതുവോനുവോ ക്രൂസ്, റോസി തോംസൺ

ത്രിപുരയിൽ വീണ്ടും ബിജെപി മുന്നേറ്റം

ത്രിപുര, നാഗാലാൻഡ്, മേഘാലയ തെരഞ്ഞെടുപ്പ് വോട്ടെണ്ണൽ പുരോഗമിക്കുന്നു. ത്രിപുരയിൽ ലീഡ് തിരികെപിടിച്ച് ബിജെപി മുന്നേറുന്ന കാഴ്ചയാണ് കാണാൻ സാധിക്കുന്നത്. 60 മണ്ഡലങ്ങളുള്ള ത്രിപുരയിൽ 30 സീറ്റുകളിൽ ബിജെപി മുന്നിട്ടു നിൽക്കുമ്പോൾ ഇഞ്ചോടിഞ്ച് പോരാട്ടവുമായി 12 സീറ്റുകളിൽ മുന്നിട്ടുനിൽക്കുകയാണ് തിപ്ര മോത. കോൺഗ്രസ്-5 സീറ്റുകളിലും, സിപിഎം- 11 സീറ്റുകളിലും മുന്നേറുന്നു.

മേഘാലയയിൽ എൻപിപിക്ക് മേൽക്കൈ; 5 സിറ്റുകളിലേക്കൊതുങ്ങി ബിജെപി

മേഘാലയയിൽ ലീഡ് തിരിച്ചു പിടിച്ച് എൻപിപി. ഒരു ഘട്ടത്തിൽ ലീഡ് നില 20 ൽ താഴേക്ക് പോയ എൻപിപി നിലവിൽ 26 ഇടങ്ങളിൽ ലീഡ് ചെയ്യുകയാണ്. ബിജെപിയുടെ ലീഡ് അഞ്ചായി കുറഞ്ഞു. നേരത്തെ 10 അധികം സീറ്റുകളിൽ ബിജെപി മുന്നിട്ടു നിന്നിരുന്നെങ്കിലും പിന്നീട് 5 എന്ന ലീഡിലേക്കെത്തുകയായിരുന്നു. മറ്റു പാർട്ടികളും ഇപ്പോൾ 23 എന്ന ലീഡാണ് നിലനിൽക്കുന്നത്.

കോൺഗ്രസ്, ബിജെപി, കോൺറാഡ് സാങ്മയുടെ എൻപിപി (നാഷനൽ പീപ്പിൾസ് പാർട്ടി), ബംഗാൾ മുഖ്യമന്ത്രി മമതാ ബാനർജിയുടെ തൃണമൂൽ കോൺഗ്രസ് എന്നിവരാണ് മത്സരരംഗത്തുള്ളത്.

നാഗാലാന്‍ഡിൽ ബിജെപി- എന്‍ഡിപിപി സഖ്യത്തിന് മുന്നേറ്റം

നാഗാലാന്‍ഡിൽ വോട്ടെണ്ണൽ പുരേഗമിക്കുമ്പോൾ ബിജെപി- എന്‍ഡിപിപി സഖ്യം ബഹുദൂരം മുന്നിൽ. നിലവിൽ ബിജെപിയും സഖ്യകഷികളും 41 സീറ്റുകളിൽ മുന്നേറുന്നു. എന്‍പിഫ് 3 ലീഡ് ചെയ്യുന്നു. കോൺഗ്രസ് 4 സീറ്റുകളിലും മുന്നിട്ട് നിൽക്കുന്നു. മറ്റു പാർട്ടികൾ 17 സീറ്റുകളുമായി ലീഡ് നിലനിർത്തുന്നു.

Related Stories

No stories found.
logo
Metrovaartha
www.metrovaartha.com