ചാർജിങ്ങിനിടെ ഇലക്‌ട്രിക് ബൈക്കിനു തീപിടിച്ചു; ഗുരുതരമായി പൊള്ളലേറ്റ പിഞ്ചുകുഞ്ഞ് മരിച്ചു

രാത്രി ചാർജ് ചെയ്യാനിട്ട ബൈക്കിൽ നിന്നു രാവിലെയോടെ പുകയും ദുർഗന്ധവും ഉണ്ടാവുകയും കത്തി നശിക്കുകയുമായിരുന്നു
electric bike caught fire 9 month old baby died

ചാർജിങ്ങിനിടെ ഇലക്‌ട്രിക് ബൈക്കിന് തീപിടിച്ചു; ഗുരുതരമായി പൊള്ളലേറ്റ പിഞ്ചുകുഞ്ഞ് മരിച്ചു

Baby - Representative Image
Updated on

ചെന്നൈ: ചാർജിങ്ങിനിടെ ഇലക്‌ട്രിക്ക് ബൈക്ക് കത്തി ഗുരുതരമായി പൊള്ളലേറ്റ് ചികിത്സയിലിരുന്ന പിഞ്ചുകുഞ്ഞ് മരിച്ചു. ഞായറാഴ്ച പുലർച്ചെയായിരുന്നു അപകടം. ഗൗതമൻ (31) ഭാര്യ മഞ്ജു (28) ഇവരുടെ 9 മാസം പ്രയമായ പെൺകുഞ്ഞ് എന്നിവർക്ക് അപകടത്തിൽ ഗുരുതര പരുക്കേറ്റിരുന്നു.

ചികിത്സയിലിരിക്കെ ചൊവ്വാഴ്ച പുലർച്ചയോടെ കുഞ്ഞ് മരിക്കുകയായിരുന്നു. മഞ്ജു അപകനില തരണം ചെയ്തിട്ടുണ്ട്. 50 ശതമാനത്തിലേറെ പൊള്ളലേറ്റ ഗൗതമിന്‍റെ നില ഗുരുതരമായി തുടരുകയാണ്.

രാത്രി ചാർജ് ചെയ്യാനിട്ട ബൈക്കിൽ നിന്നും രാവിലെയോടെ തീയും പുകയും വരുകയായിരുന്നു. തീപിടിക്കുന്നത് കണ്ട അയൽ വാസികളാണ് ഇവരെ ആശുപത്രിയിലെത്തിച്ചത്. വാഹനം പൂർണമായും കത്തി നശിച്ചിട്ടുണ്ട്. പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.

Trending

No stories found.

Latest News

No stories found.
logo
Metro Vaartha
www.metrovaartha.com