കൊല്ലപ്പെട്ട ഷൺമുഖം, ക്യാംപ സിലെത്തിയ വനപാലകസംഘം
കൊല്ലപ്പെട്ട ഷൺമുഖം, ക്യാംപ സിലെത്തിയ വനപാലകസംഘം

ഭാരതിയാർ ക്യാംപസിൽ കാട്ടാന ആക്രമണം: സുരക്ഷാ ജീവനക്കാരൻ കൊല്ലപ്പെട്ടു

ഷൺമുഖത്തിന്‍റെ ഒപ്പമുണ്ടായിരുന്ന സുരക്ഷാ ജീവനക്കാരൻ സുരേഷ് കുമാർ ആനയുടെ ആക്രമണത്തിൽ പരുക്കേറ്റ് ചികിത്സയിലാണ്
Published on

കോയമ്പത്തൂർ: ഭാരതിയാർ സർവകലാശാലയുടെ കോയമ്പത്തൂർ ക്യാംപസിലുണ്ടായ കാട്ടാന ആക്രമണത്തിൽ സുരക്ഷ‍ാ ജീവനക്കാരൻ കൊല്ലപ്പെട്ടു. കോയമ്പത്തൂർ സ്വദേശി ഷൺമുഖമാണു മരിച്ചത്. ഷൺമുഖത്തിന്‍റെ ഒപ്പമുണ്ടായിരുന്ന സുരക്ഷാ ജീവനക്കാരൻ സുരേഷ് കുമാർ ആനയുടെ ആക്രമണത്തിൽ പരുക്കേറ്റ് ചികിത്സയിലാണ്.

വനാതാർത്തിയോടു ചേർന്നുള്ള ക്യാംപസിൽ കയറിയെ കാട്ടാനയെ തുരത്തുന്നതിനിടെയാണ് സംഭവം. ആക്രമണത്തിനുശേഷം ക്യാംപസിൽ തമ്പടിച്ച് ആനയെ തമിഴ്നാട് വനംവകുപ്പ് ഉദ്യോഗസ്ഥരെത്തി തുരത്തുകയായിരുന്നു. അരമണിക്കൂറിനുശേഷം വീണ്ടും ക്യാംപസിനുള്ളിലേക്ക് മടങ്ങിയെത്തിയ ആന വനാതിർത്തിയിൽ തുടരുകയാണ്. കോയമ്പത്തൂർ വനപാലകസംഘം ജാഗ്രതാനിർദേശം നൽകി ക്യാംപസിൽ തുടരുന്നുണ്ട്.

logo
Metro Vaartha
www.metrovaartha.com