
ചത്തീസ്ഗഡിലും ഝാർഖണ്ഡിലും ഏറ്റുമുട്ടൽ; 7 മാവോയിസ്റ്റുകളെ വധിച്ചു
ന്യൂഡൽഹി: ചത്തീസ്ഗഡിലും ഝാർഖണ്ഡിലും നടന്ന രണ്ട് വ്യത്യസ്ത ഏറ്റുമുട്ടലുകളിൽ ഏഴ് മാവോയിസ്റ്റുകളെ സുരക്ഷാ സേന വധിച്ചു. ഇവരിൽ നിന്ന് എകെ 47 അടക്കമുള്ള ആയുധങ്ങൾ പിടിച്ചെടുത്തു.
ചത്തീസ്ഗഡിലെ ബിജാപുർ ജില്ലയിൽ ഇന്നലെയുണ്ടായ ഏറ്റുമുട്ടലിലാണ് നാല് മാവോയിസ്റ്റുകൾ കൊല്ലപ്പെട്ടത്. രഹസ്യവിവരത്തിന്‍റെ അടിസ്ഥാനത്തിൽ ഝാർഖണ്ഡിലെ ഖഗ്ര പൊലീസ് സ്റ്റേഷൻ പരിധിയിലെ ലവാഡാഗ് മേഖലയിൽ നടത്തിയ ദൗത്യത്തിലാണ് മൂന്നു മാവോയിസ്റ്റുകളെ വധിച്ചത്. ഝാർഖണ്ഡ് ജാഗ്വാർ സേനയും ഗുംല പൊലീസും സംയുക്തമായാണ് മാവോയിസ്റ്റുകളെ നേരിട്ടത്.