ജമ്മു കശ്മീരിൽ ഏറ്റുമുട്ടൽ; 5 ഭീകരരെ വധിച്ചു

പ്രദേശത്ത് ജാഗ്രത വർധിച്ചെന്ന് സൈന്യം വ്യക്തമാക്കി.
encounter in Kulgam 5 terrorist dead
encounter in Kulgam 5 terrorist dead
Updated on

ശ്രീനഗർ: ജമ്മുകാശ്മീരിലെ കുല്‍ഗാമിലുണ്ടായ ഏറ്റുമുട്ടലിൽ 5 ഭീകരരെ സുരക്ഷാസേന വധിച്ചു. ഇതിൽ 3 പേർ ലഷ്‌കര്‍ ഭീകരാണെന്ന് സൈന്യം വ്യക്തമാക്കി. കുല്‍ഗാമിലെ ഡിഎച്ച് പോറ മേഖലയില്‍ പുലര്‍ച്ചെയാണ് ഭീകരരുമായി ഏറ്റുമുട്ടല്‍ ഉണ്ടായത്.

ഇവരിൽ നിന്നു സൈന്യം ആയുധങ്ങൾ പിടിച്ചെടുത്തതായി അറിയിച്ചു. മേഖലിയൽ കൂടുതൽ ഭീകരർ ഒളിച്ചിരിപ്പുണ്ടെന്ന സംശയത്തിന്‍റെ അടിസ്ഥാനതിൽ പൊലീസിന്‍റെയും സൈന്യത്തിന്‍റെയും സംയുക്ത സംഘം പ്രദേശത്ത് ഇപ്പോഴും തിരച്ചില്‍ തുടരുകയാണ്.

കഴിഞ്ഞ ദിവസവും കുല്‍ഗാമിലുണ്ടായ ഏറ്റുമുട്ടലില്‍ രണ്ട് ഭീകരര്‍ കൊല്ലപ്പെട്ടിരുന്നു. ഹിസ്ബുള്‍ മുജാഹിദീനുമായി ബന്ധമുള്ളവരായിരുന്നു ഇവരെന്ന് പൊലീസ് പറഞ്ഞു. പ്രദേശത്ത് ജാഗ്രത വർധിച്ചെന്ന് സൈന്യം അറിയിച്ചു.

Trending

No stories found.

Latest News

No stories found.
logo
Metro Vaartha
www.metrovaartha.com