
കുൽഗാമിൽ ഏറ്റുമുട്ടൽ; ഒരു ഭീകരനെ വധിച്ചു
File pic
ശ്രീനഗർ: ജമ്മു കശ്മീരിലെ കുൽഗാമിലുണ്ടായ ഏറ്റുമുട്ടലിൽ ഒരു ഭീകരനെ വധിച്ച് സുരക്ഷാ സേന. ഏറ്റുമുട്ടലിനിടെ ഒരു ജവാന് പരുക്കേറ്റിട്ടുണ്ട്. രഹസ്യ വിവരത്തെത്തുടർന്ന് തിങ്കളാഴ്ച പുലർച്ചെ കുൽഗാമിലെ ഗുദാർ വനമേഖലയിൽ സുരക്ഷാ സേന നടത്തിയ പരിശോധനയ്ക്കിടെയാണ് ഏറ്റുമുട്ടൽ ഉണ്ടായത്. ജമ്മു കശ്മീർ പൊലീസ്, സൈന്യം, സിആർപിഎഫ് എന്നിവർ ഒരുമിച്ചാണ് പരിശോധന നടത്തിയത്.
നം. കൊല്ലപ്പെട്ട ഭീകരനെ തിരിച്ചറിഞ്ഞിട്ടില്ല. പ്രദേശത്ത് ഇപ്പോഴും പരിശോധന തുടരുകയാണ്. പരുക്കേറ്റ സൈനികനെ എയർലിഫ്റ്റ് ചെയ്ത് ശ്രീനഗറിലെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.