
പൂഞ്ച് ജില്ലയിൽ നിയന്ത്രണ രേഖയ്ക്ക് സമീപം നുഴഞ്ഞുകയറ്റ ശ്രമം; സുരക്ഷാ സേനയും ഭീകരരും തമ്മിൽ ഏറ്റുമുട്ടുന്നു
ശ്രീനഗർ: ജമ്മു കശ്മീരിലെ പൂഞ്ച് ജില്ലയിൽ നിയന്ത്രണ രേഖയ്ക്കു സമീപം നുഴഞ്ഞുകയറ്റ ശ്രമത്തെത്തുടർന്ന് സുരക്ഷാ സേനയും ഭീകരരും തമ്മിൽ വെടിവയ്പ്പ്. ചൊവ്വാഴ്ച രാത്രി ആരംഭിച്ച ഏറ്റുമുട്ടൽ ഇപ്പോഴും തുടരുകയാണ്.
ദേഗ്വാർ സെക്റ്ററിലെ കൽസിയൻ-ഗുൽപൂർ പ്രദേശത്ത് അതിർത്തി കടന്ന് നുഴഞ്ഞുകയറാൻ ശ്രമിച്ച രണ്ടോ മൂന്നോ ഭീകരരുടെ സംഘത്തെ ഇന്ത്യൻ സൈന്യം തടഞ്ഞതിനെ തുടർന്നാണ് ഏറ്റുമുട്ടൽ ആരംഭിച്ചത്.
രണ്ട് ഭീകരർക്കു നേരെ വെടിയുതിർത്തതായി വിവരമുണ്ടെങ്കിലും അവർ മരിച്ചെന്ന കാര്യത്തിൽ സ്ഥിരീകരണമില്ല. ഓപ്പറേഷൻ ഇപ്പോഴും തുടരുന്നതിനാൽ മറ്റ് ഔദ്യോഗിക സ്ഥിരീകരണം ലഭ്യമല്ല.