മൊബൈൽ ഫോൺ പിടിച്ചു വാങ്ങിയതിൽ പ്രകോപിതയായി; അധ്യാപികയെ ചെരിപ്പൂരി തല്ലി വിദ്യാർഥിനി | Video

വിദ്യാർഥിനി അധ്യാപികയുമായി തകർക്കിക്കുന്നത് വൈറൽ വീഡിയോയിൽ കാണാം
Enraged over mobile phone snatched away; student hits teacher with slipper

അധ്യാപികയെ വിദ്യാർഥിനി ചെരിപ്പൂരി തല്ലുന്ന ദൃശ്യങ്ങൾ

Updated on

വിജയനഗരം: ആന്ധ്ര പ്രദേശിൽ അധ്യാപികയെ ചെരിപ്പൂരി തല്ലി വിദ്യാർഥിനി. വിജയനഗരത്തിലെ രഘു എൻജിനീയറിങ് കോളെജിലാണ് സംഭവം. അധ്യാപിക വിദ്യാർഥിനിയുടെ കൈയിൽ നിന്നു മൊബൈൽ ഫോൺ പിടിച്ചുവാങ്ങിയതോടെ വിദ്യാർഥിനി പ്രകോപിതയാവുകയായിരുന്നു. സംഭവത്തിന്‍റെ വീഡിയോ വൈറലായിട്ടുണ്ട്.

വിദ്യാർഥിനി അധ്യാപികയുമായി തർക്കിക്കുന്നത് വൈറലായ വീഡിയോയിൽ കാണാം. തുടർന്ന് രോഷാകുലയായ വിദ്യാർഥിനി ചെരിപ്പുകൾ ഊരിമാറ്റി "എന്‍റെ ഫോൺ തിരികെ തരുമോ അതോ ചെരിപ്പ് കൊണ്ട് അടിക്കണോ?" എന്ന് അധ്യാപികയോട് ചോദിക്കുകയാണ്.

തുടർന്ന് ഫോൺ തിരികെ ലഭിക്കാതിരുന്നതോടെ ചെരിപ്പൂരി അടിക്കുകയും ചെയ്തു. ഇതോടെ ഇരുവരും തമ്മിലുള്ള തർക്കം അടിയിൽ അവസാനിക്കുകയായിരുന്നു. പിന്നീട് സമീപത്തുണ്ടായിരുന്നവർ അധ്യാപികയെയും വിദ്യാർഥിനിയെയും പിടിച്ചുമാറ്റി.

Also Read

No stories found.

Trending

No stories found.
logo
Metro Vaartha
www.metrovaartha.com