ഭീകരർ സൂക്ഷിച്ചത് 3200 കിലോ സ്ഫോടക വസ്തുക്കൾ

300 കിലോ സ്ഫോടക ശേഖരം ഇനിയും കണ്ടെത്താനുണ്ടെന്നു പുതിയ റിപ്പോർട്ട്
Terrorists stored 3200 kg of explosives

ഭീകരർ സൂക്ഷിച്ചത് 3200 കിലോ സ്ഫോടക വസ്തുക്കൾ

file photo

Updated on

ഡൽഹി: റെഡ് ഫോർട്ടിന് സമീപം സ്ഫോടനം നടത്തിയ ഭീകരർക്ക് ലഭിച്ചത് 3200 കിലോ സ്ഫോടക വസ്തുക്കളാണെന്നു പുതിയ റിപ്പോർട്ട്. ഇതിൽ 300 കിലോയോളം ഇനിയും കണ്ടെത്താനുണ്ട്. ഇതോടെ ഭീകര സംഘത്തിൽ കൂടുതൽ പേരുണ്ടെന്ന നിഗമനത്തിലാണ് ഏജൻസികൾ. ഭീകരരുമായി ബന്ധമുള്ള മറ്റിടങ്ങളിലും ഹരിയാന പൊലീസടക്കം പരിശോധന നടത്തുകയാണ്. ഇതു വരെ കണ്ടെത്തിയത് 2900 കിലോ സ്ഫോടക വസ്തുക്കളാണ്.

അതേസമയം സ്ഫോടനവുമായി ബന്ധപ്പെട്ട് സംശയമുനയിലുള്ള ചുവന്ന ഇക്കോസ്പോർട്ട് എസ് യുവി കണ്ടെത്തി. തിങ്കളാഴ്ച നടന്ന സ്ഫോടനത്തിനു തൊട്ടു മുമ്പ് സ്ഫോടന സ്ഥലത്ത് നിന്ന് അതിവേഗം ഓടിച്ചു പോയതായി കരുതുന്ന കാർ സംശയത്തിന്‍റെ നിഴലിലായിരുന്നു ഇതുവരെ. വൻ തിരച്ചിലിന് ഒടുവിലാണ് അത് കണ്ടെത്തിയത്. ഫരീദാബാദ് ജില്ലയിലെ ഖണ്ഡാവലിയിൽ നിന്നാണ് ഇക്കോസ്പോർട്ട് കാർ കണ്ടെത്തിയത്. ഖണ്ഡാവലി ഗ്രാമത്തിലെ ഒരു ഫാം ഹൗസിൽ നിന്നായിരുന്നു ഇത് കണ്ടെത്തിയത്. വാഹനത്തിന്‍റെ രണ്ടാമത്തെ ഉടമയാണ് ഉമർ.

<div class="paragraphs"><p> കണ്ടെത്തിയ</p><p>ചുവന്ന ഇക്കോസ്പോർട്ട് എസ് യുവി</p></div>

കണ്ടെത്തിയ

ചുവന്ന ഇക്കോസ്പോർട്ട് എസ് യുവി

വാഹനം ഓടിച്ചയാളെ കുറിച്ച് വ്യക്തമായ വിവരങ്ങൾ ലഭ്യമല്ലെങ്കിലും ഇയാൾക്ക് സ്ഫോടനത്തിൽ പങ്കുണ്ടോ എന്ന സംശയത്തിൽ വിവിധ അന്വേഷണ ഏജൻസികൾ ഈ വാഹനത്തിന്‍റെ വിവരങ്ങൾ ശേഖരിച്ചു.ഡൽഹിയിലെ സിസി ടിവി ദൃശ്യങ്ങൾ കേന്ദ്രീകരിച്ചു നടത്തിയ അന്വേഷണത്തിലാണ് കാർ കണ്ടെത്തിയത്. സ്ഫോടനം തലസ്ഥാനത്ത് വലിയ ആശങ്കയുയർത്തി.ചുവന്ന ഇക്കോ സ്പോർട്ട് എസ് യുവിയെ കുറിച്ചുള്ള വിവരം അന്വേഷണത്തിൽ നിർണായകമാകും എന്നാണ് വിലയിരുത്തൽ.

ഡൽഹിയിലെ റെഡ് ഫോർട്ടിനടുത്ത് നടന്ന സ്ഫോടനത്തിൽ പരിക്കേറ്റവരെ ലോക് നായക് ജയപ്രകാശ് ആശുപത്രിയിൽ പ്രധാനമന്ത്രി നരേന്ദ്ര മോദി സന്ദർശിച്ചു. ഭൂട്ടാനിലെ ദ്വിദിന സന്ദർശനം പൂർത്തിയാക്കി തിരിച്ചെത്തിയ ഉടനാണ് പ്രധാനമന്ത്രിയുടെ സന്ദർശനം. ആശുപത്രിയിൽ നേരിട്ടെത്തി പരിക്കേറ്റവരുമായി സംസാരിച്ച അദ്ദേഹം അവർക്ക് വേഗത്തിൽ സുഖം പ്രാപിക്കാനായി പ്രാർഥിക്കുന്നതായും അറിയിച്ചു.

Also Read

No stories found.

Trending

No stories found.
logo
Metro Vaartha
www.metrovaartha.com