എപ്സ്റ്റീൻ ഫയൽസിൽ‌ മോദിയുടെ പേര്: അടിസ്ഥാന രഹിതമെന്ന് വിദേശകാര‍്യ മന്ത്രാലയം

പ്രധാനമന്ത്രിയുടെ പേരുകൾ ഉണ്ടെന്ന തരത്തിൽ പ്രചരിക്കുന്ന റിപ്പോർട്ടുകൾ അടിസ്ഥാന രഹിതമാണെന്നാണ് വിദേശകാര‍്യ മന്ത്രാലയം വ‍്യക്തമാക്കുന്നത്
epstein files narendra modi
Narendra Modi

file image

Updated on

ന‍്യൂഡൽഹി: യുഎസ് നീതിന‍്യായ വകുപ്പ് കഴിഞ്ഞ ദിവസം പുറത്തുവിട്ട ലൈംഗിക കുറ്റവാളി ജെഫ്രി എപ്സ്റ്റീനുമായി ബന്ധപ്പെട്ട പുതിയ ഫയലുകളിൽ ഇന്ത‍്യൻ പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ പേര് പരാമർശിച്ചിട്ടുണ്ടെന്ന് റിപ്പോർട്ട്.

എന്നാൽ ഇക്കാര‍്യം വിദേശകാര‍്യമന്ത്രാലയം തള്ളി. പ്രധാനമന്ത്രിയുടെ പേരുകൾ ഉണ്ടെന്ന തരത്തിൽ പ്രചരിക്കുന്ന റിപ്പോർട്ടുകൾ അടിസ്ഥാന രഹിതമാണെന്നാണ് വിദേശകാര‍്യ മന്ത്രാലയം വ‍്യക്തമാക്കുന്നത്.

ലൈംഗിക കുറ്റവാളിയുടെ ചവറ്റുകുട്ടയിൽ തള്ളേണ്ട ചിന്തകൾ മാത്രമാണിതെന്നായിരുന്നു വിദേശകാര‍്യ മന്ത്രാലയത്തിന്‍റെ പ്രതികരണം. എന്നാൽ ഇതിനെതിരേ കോൺഗ്രസ് രംഗത്തെത്തിയിട്ടുണ്ട്. ഇത് ദേശീയ അപമാനമാണെന്നായിരുന്നു കോൺഗ്രസ് നേതാവ് പവൻ ഖേര വിശേഷിപ്പിച്ചത്. 2000ത്തിലധികം വിഡിയോകളും 1.8 ലക്ഷം ചിത്രങ്ങളുമാണ് യുഎസ് നീതിന‍്യായ വകുപ്പ് പുറത്തുവിട്ട ഫയലുകളിലുള്ളത്.

Also Read

No stories found.

Trending

No stories found.
logo
Metro Vaartha
www.metrovaartha.com