
എഥനോൾ ചേർത്ത പെട്രോൾ സുരക്ഷിതമെന്ന് മന്ത്രി നിതൻ ഗഡ്കരി.
ന്യൂഡൽഹി: പെട്രോളിൽ എഥനോൾ ചേർക്കുന്നതിന്‍റെ പേരിൽ തനിക്കെതിരേ സമൂഹമാധ്യമങ്ങളിൽ പണം വാങ്ങിയുള്ള പ്രചാരണം നടക്കുന്നുവെന്നു കേന്ദ്ര മന്ത്രി നിതിൻ ഗഡ്കരി. ഡൽഹിയിൽ വാഹന നിർമാതാക്കളുടെ വാർഷിക പരിപാടിയിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.
പെട്രോളിൽ 20 ശതമാനം എഥനോൾ ചേർക്കുന്നതിനെതിരേ ഊതിപ്പെരുപ്പിച്ച പ്രചാരണമാണു നടക്കുന്നത്. ഇതുകൊണ്ട് ഒരു വാഹനത്തിനും സാങ്കേതിക പ്രശ്നങ്ങളുണ്ടാവില്ലെന്നും ഇന്ധനം സുരക്ഷിതമാണെന്നും തെളിഞ്ഞതാണ്. ഓട്ടൊമോട്ടിവ് റിസർച്ച് അസോസിയേഷൻ ഒഫ് ഇന്ത്യ ഇക്കാര്യത്തിൽ വിശദീകരണം നൽകി.
സുപ്രീം കോടതിയും ഇതിന് സുതാര്യത നൽകിയിട്ടുണ്ടെന്ന് മന്ത്രി ചൂണ്ടിക്കാട്ടി. എന്നിട്ടും തനിക്കെതിരേ പ്രചാണം തുടരുകയാണ്. അതു ശ്രദ്ധിക്കേണ്ടതില്ലെന്നും ഗഡ്കരി പറഞ്ഞു.