ലൈംഗികാതിക്രമം, അഴിമതി; മുൻ പശ്ചിമ ബംഗാൾ മന്ത്രിമാർക്കെതിരേ പരാതി

സാമൂഹ‍്യപ്രവർത്തകനാണ് ബാഗുയാറ്റി പൊലീസ് സ്റ്റേഷനിൽ പരാതി നൽകിയിരിക്കുന്നത്
Ex-Bengal ministers Bratya Basu, Indranil Sen named in sexual harassment, extortion complaint

ബ്രത‍്യ ബാസു, ഇന്ദ്രനിൽ സെൻ

Updated on: 

കോൽക്കത്ത: മുൻ പശ്ചിമ ബംഗാൾ മന്ത്രിമാരായ ഇന്ദ്രനിൽ സെൻ, ബ്രത‍്യ ബാസു എന്നിവർക്കെതിരേ പീഡന ശ്രമം, ലൈംഗികാതിക്രമം, ഔദ‍്യോഗിക പദവി ദുരുപയോഗം ചെയ്ത് അഴിമതി നടത്തൽ, ഭീഷണിപ്പെടുത്തി പണം തട്ടി എന്നീ ആരോപണങ്ങൾ ഉന്നയിച്ച് പൊലീസിൽ പരാതി.

സാമൂഹ‍്യപ്രവർത്തകനാണ് ബാഗുയാറ്റി പൊലീസ് സ്റ്റേഷനിൽ പരാതി നൽകിയിരിക്കുന്നത്. മുതിർന്ന സർക്കാർ ഉദ‍്യോഗസ്ഥരുടെയും പേരുകൾ പരാതിയിൽ ഉൾപ്പെട്ടിട്ടുണ്ടെന്നും ഉന്നത ഉദ‍്യോഗസ്ഥർ വ‍്യക്തമാക്കി. സംഭവത്തിൽ പൊലീസ് അന്വേഷണമാരംഭിച്ചു. സർക്കാർ ഉദ‍്യോഗസ്ഥരുടെ പങ്കിനെ പറ്റിയും അന്വേഷണം നടക്കുന്നുണ്ടെന്നുമാണ് വിവരം.

മമതാ ബാനർജിയുടെ നേതൃത്വത്തിലുള്ള തൃണമൂൽ കോൺഗ്രസ് സർക്കാരിൽ വിദ‍്യാഭ‍്യാസ മന്ത്രിയായിരുന്നു ബ്രത‍്യ ബാസു. വിനോദസഞ്ചാര വകുപ്പിന്‍റെ സ്വതന്ത്ര ചുമതലയുള്ള സഹമന്ത്രിയായിരുന്നു ഇന്ദ്രനിൽ‌ സെൻ.

അടുത്തിടെ സംസ്ഥാന സർക്കാരിലെ താത്കാലിക ജീവനക്കാർ‌ ലൈംഗികാതിക്രമവും അഴിമതി ആരോപണവും ഇരു മന്ത്രിമാർക്കെതിരേയും ആരോപിച്ചിരുന്നു. യുനെസ്‌കോയുടെ പേരിൽ ദുർഗാപൂജ പാസുകൾ വിറ്റതുമായി ബന്ധപ്പെട്ട തട്ടിപ്പ് കേസിൽ നിലവിൽ ജുഡീഷ‍്യൽ കസ്റ്റഡിയിലാണ് ഇന്ദ്രനിൽ സെൻ. ഇഡിയും കോൽത്ത പൊലീസുമാണ് ഈ കേസിൽ അന്വേഷണം നടത്തുന്നത്.