

ബാംബർ താക്കൂർ
ഷിംല: ഹിമാചൽ പ്രദേശിലെ മുൻ കോൺഗ്രസ് എംഎൽഎ ബാംബർ ഠാക്കൂറിനു നേരെ അജ്ഞാതർ വെടിയുതിർത്തു. ബിലാസ്പൂരിലുള്ള വസതിയിൽ വച്ചാണ് ആക്രമണമുണ്ടായതെന്നാണ് വിവരം. ഠാക്കൂറിനൊപ്പം അദ്ദേഹത്തിന്‍റെ സ്വകാര്യ സുരക്ഷാ ഉദ്യോഗസ്ഥനും പരുക്കേറ്റതായാണ് വിവരം.
അക്രമികൾ 12 റൗണ്ട് വെടിയുതിർത്തതായാണ് വിവരം. ആക്രമണത്തിന് പിന്നാലെ, താക്കൂറിനെ ഷിംലയിലെ ഇന്ദിര ഗാന്ധി മെഡിക്കൽ കോളെജ് ആശുപത്രിയിലേക്ക് മാറ്റി.
പരുക്കേറ്റ സുരക്ഷാ ഉദ്യോഗസ്ഥനെ ബിലാസ്പൂരിലെ എയിംസിലേക്ക് കൊണ്ടുപോയി. ഇരുവരുടെയും ആരോഗ്യ നില സംബന്ധിച്ച് വിവരങ്ങൾ ലഭ്യമല്ല.