

അനന്ത് സിങ്
പട്ന: ജൻ സുരജ് പ്രവർത്തകന്‍റെ കൊലപാതകത്തിൽ ജെഡിയു സ്ഥാനാർഥിയും മുൻ എംഎൽഎയുമായ അനന്ത് സിങ് അറസ്റ്റിൽ. ഞായറാഴ്ച പുലർച്ചെയായിരുന്നു അറസ്റ്റ്. ഇയാളുടെ കൂട്ടാളികളായ മണികാന്ത് ഠാക്കൂര്‍, രഞ്ജീത് റാം എന്നിവരെയും പോലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്.
വ്യാഴാഴ്ചയാണ് ദുലാര്‍ ചന്ദ് യാദവ് കൊല്ലപ്പെട്ടത്. ബന്ധുവും മൊകാമ മണ്ഡലത്തിലെ ജന്‍ സുരാജ് പാര്‍ട്ടി സ്ഥാനാര്‍ഥിയുമായ പ്രിയദർശി പീയുഷിന്‍റെ തെരഞ്ഞെടുപ്പ് പ്രചരണത്തിൽ പങ്കെടുക്കുന്നതിനിടെയായിരുന്നു കൊലപാതകം.