മദ്യനയ അഴിമതി കേസിൽ അരവിന്ദ് കെജ്‌രിവാളിന് ഇടക്കാല ജാമ്യം

50 ദിവസത്തോളമാണ് കെജ്‌രിവാൾ ജുഡീഷ്യൽ, ഇഡി കസ്റ്റഡികളിലായി കഴിഞ്ഞത്.
അരവിന്ദ് കെജ്‌രിവാൾ
അരവിന്ദ് കെജ്‌രിവാൾ

ന്യൂഡൽഹി: മദ്യനയ അഴിമതി കേസിൽ ജയിലിൽ കഴിഞ്ഞിരുന്ന ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാളിന് സുപ്രീം കോടതി ഇടക്കാല ജാമ്യം അനുവദിച്ചു. ജൂൺ‌ ഒന്നു വരെയാണ് ജാമ്യം നൽകിയിരിക്കുന്നത്. തെരഞ്ഞെടുപ്പു പ്രചാരണത്തിനായാണ് കെജ്‌രിവാളിന് ജാമ്യം അനുവദിച്ചത്.

50 ദിവസത്തോളമാണ് കെജ്‌രിവാൾ ജുഡീഷ്യൽ, ഇഡി കസ്റ്റഡികളിലായി കഴിഞ്ഞത്. സുപ്രീംകോടതി ജസ്റ്റിസ് സഞ്ജീവ് ഖന്ന അധ്യക്ഷനായ ബെഞ്ചാണ് ഇടക്കാല ജാമ്യം അനുവദിച്ചത്. 

ജാമ്യം നൽകിയത് ഉപാധികളോടെയായിരുന്നു. ജാമ്യം തെരഞ്ഞെടുപ്പ് പ്രചാരണത്തിനായി മാത്രമാണ്. ഈ കാലയളവിൽ കേസിനെക്കുറിച്ച് സംസാരിക്കാൻ പാടില്ല, മുഖ്യമന്ത്രിയുടേതായ ഔദ്യോഗിക ചുമതലകളൊന്നും വഹിക്കാൻ പാടില്ല തുടങ്ങിയ ഉപാധികളാണ് കോടതി നിഷ്കർഷിച്ചിരിക്കുന്നത്.

Related Stories

No stories found.

Latest News

No stories found.
logo
Metro Vaartha
www.metrovaartha.com