

ചെന്നൈ: തമിഴ്നാട് വിരുദുനഗറിൽ പടക്കനിർമാണശാലയിൽ അപകടമുണ്ടായതിനെ തുടർന്ന് ആറ് പേർ മരിച്ചു. വിരുദുനഗറിലെ ബൊമ്മൈപുരം ഗ്രാമത്തിലാണ് അപകടമുണ്ടായത്. ബാലാജി എന്നയാൾ നടത്തുന്ന സായിനാഥ് പടക്ക നിർമാണശാലയിലാണ് പൊട്ടിത്തെറി ഉണ്ടായത്.
35 മുറികളിലായി 80 തൊഴിലാളികൾ ഇവിടെയുണ്ടായിരുന്നു. ജോലി ചെയ്യുന്നതിനിടെയാണ് പൊട്ടിത്തെറിയുണ്ടായത്. നാല് മുറികൾ പൂർണമായും കത്തി നശിച്ചു. എത്ര പേർക്ക് പരുക്കേറ്റിട്ടുണ്ടെന്ന കാര‍്യത്തിൽ സ്ഥിരീകരണമില്ല. ശിവകാശിയിലെയും മാത്തൂരിലെയും അഗ്നിശമന സേനാംഗങ്ങൾ രക്ഷാപ്രവർത്തനത്തിൽ ഏർപ്പെട്ടിരിക്കുകയാണ്.