പടക്കനിര്‍മാണ ശാലയില്‍ സ്ഫോടനം: 5 സ്ത്രീകൾ ഉൾപ്പെടെ 8 പേർ മരിച്ചു

ഏഴു പേര്‍ക്ക് പരുക്കേറ്റതായും വിവരം
explosion at fireworks factory in sivakasi 8 death
പടക്കനിര്‍മാണ ശാലയില്‍ സ്ഫോടനം: 5 സ്ത്രീകൾ ഉൾപ്പെടെ 8 പേർ മരിച്ചു
Updated on

ചെന്നൈ: ശിവകാശിയില്‍ പടക്കനിര്‍മ്മാണ ശാലയില്‍ വന്‍ പൊട്ടിത്തെറി. അപകടത്തില്‍ 5 സ്ത്രീകള്‍ അടക്കം 8 പേര്‍ മരിച്ചു എന്നാണ് വിവരം. മരിച്ച 8 പേരും പടക്ക നിര്‍മ്മാണശാലയില്‍ ജോലി ചെയ്യുന്നവരാണ്. കൂടാതെ 7 പേര്‍ക്ക് പരുക്കേറ്റതായും വിവരമുണ്ട്.

പരുക്കേറ്റവരിൽ ഒരാളുടെ നില അതീവഗുരുതരമാണെന്നാണ് റിപ്പോര്‍ട്ട്. അപകടം നടന്ന സ്ഥലത്ത് രക്ഷാപ്രവര്‍ത്തനം തുടരുകയാണ്. അപകടത്തെക്കുറിച്ച് കൂടുതൽ വിവരങ്ങൾ പുറത്തു വന്നിട്ടില്ല.

Trending

No stories found.

Latest News

No stories found.
logo
Metro Vaartha
www.metrovaartha.com