സ്കൂളിനു സമീപത്ത് നിന്ന് സ്ഫോടക വസ്തുക്കൾ കണ്ടെത്തി

സംഭവസ്ഥലത്ത് തെരച്ചിൽ തുടരുകയാണ്
explosives found near school uttarakhand

സ്കൂളിനു സമീപത്ത് നിന്ന് സ്ഫോടക വസ്തുക്കൾ കണ്ടെത്തി

Updated on

ഡെറാഡൂൺ: സ്കൂളിനു സമീപത്തു നിന്നും സ്ഫോടക വസ്തുക്കൾ കണ്ടെടുത്തു. ഉത്തരാഖണ്ഡിലെ അൽമോറ ജില്ലയിൽ ദാബര ഗ്രാമത്തിലുള്ള ഗവ. ഹയർ സെക്കൻഡറി സ്കൂളിനു സമീപത്തുള്ള കുറ്റിക്കാട്ടിലാണ് സംഭവം. 20 കിലോയിലധികം ഭാരമുള്ള 161 ജെലാറ്റിൻ സ്റ്റിക്കുകളാണ് പൊലീസ് കണ്ടെത്തിയിരിക്കുന്നത്. സംഭവസ്ഥലത്ത് തെരച്ചിൽ തുടരുകയാണ്.

സംശായാസ്പദമായ പാക്കറ്റുകൾ ശ്രദ്ധയിൽപ്പെട്ടതിന്‍റെ അടിസ്ഥാനത്തിൽ‌ സ്കൂൾ പ്രിൻസിപ്പലാണ് പൊലീസിനെ വിവരം അറിയിച്ചത്. ഉധം സിങ് നഗർ, നൈനിറ്റാൾ എന്നീ ജില്ലകളിൽ നിന്നും ബോംബ് നിർവീര‍്യ സംഘവും, ഡോഗ് സ്ക്വാഡും സംഭവ സ്ഥലത്ത് എത്തിചേർന്നിട്ടുണ്ട്.

Also Read

No stories found.

Trending

No stories found.
logo
Metro Vaartha
www.metrovaartha.com