സൈനികരുമായി വന്ന തീവണ്ടിയുടെ പാതയില്‍ സ്‌ഫോടകവസ്തുക്കള്‍: ഒരാള്‍ അറസ്റ്റില്‍

സെപ്റ്റംബര്‍ 18-നാണ് സൈനികര്‍ യാത്ര ചെയ്തിരുന്ന പ്രത്യേക ട്രെയിന്‍ കടന്നുപോകവെ ട്രാക്കില്‍ സ്‌ഫോടകവസ്തുക്കള്‍ കണ്ടെത്തിയത്.
Explosives found on track of train carrying soldiers to Kerala
സൈനികരുമായി വന്ന തീവണ്ടിയുടെ പാതയില്‍ സ്‌ഫോടകവസ്തുക്കള്‍: ഒരാള്‍ അറസ്റ്റില്‍
Updated on

ന്യൂഡല്‍ഹി: തിരുവനന്തപുരത്തേക്ക് സൈനികരുമായി പുറപ്പെട്ട പ്രത്യേക തീവണ്ടി അട്ടിമറിക്കാന്‍ ശ്രമിച്ച സംഭവത്തില്‍ ഒരാള്‍ അറസ്റ്റില്‍. റെയില്‍വേ ജീവനക്കാരനാണ് അറസ്റ്റിലായതെന്നാണ് വിവരം. മധ്യപ്രദേശില്‍, തീവണ്ടി സഞ്ചരിച്ചിരുന്ന പാതയില്‍ സ്‌ഫോടകവസ്തുക്കള്‍ കണ്ടെത്തിയ സംഭവത്തിലാണ് നടപടി. സെപ്റ്റംബര്‍ 18-നാണ് സൈനികര്‍ യാത്ര ചെയ്തിരുന്ന പ്രത്യേക ട്രെയിന്‍ കടന്നുപോകവെ ട്രാക്കില്‍ സ്‌ഫോടകവസ്തുക്കള്‍ കണ്ടെത്തിയത്. തീവണ്ടി സഞ്ചരിക്കുന്ന പാതയില്‍, മധ്യപ്രദേശിലെ റത്‌ലം എന്ന ജില്ലയില്‍ പത്തുമീറ്റര്‍സ്ഥലത്ത് പത്തിടങ്ങളിലായി സ്‌ഫോടകവസ്തുക്കള്‍ വെച്ചതായാണ് കണ്ടെത്തിയിരുന്നത്.

സംഭവവുമായി ബന്ധപ്പെട്ട് റെയില്‍വേ, എന്‍.ഐ.എ., കരസേന, ഭീകരവിരുദ്ധ സ്‌ക്വാഡ് എന്നിവർ അന്വേഷണം നടത്തിയിരുന്നു. അന്വേഷണത്തിലാണ് ഒരാള്‍ പിടിയിലായത്. സംഭവത്തിന് പിന്നില്‍ ഗൂഢാലോചനയുണ്ടോ എന്ന കാര്യം അന്വേഷിച്ചുവരികയാണ്. മധ്യപ്രദേശിലെ രത്ലം ജില്ലയിലെ റെയില്‍വേ ട്രാക്കിലാണ് സ്‌ഫോടക വസ്തുക്കള്‍ വെച്ചത്. ട്രെയിന്‍ കടന്നു പോയപ്പോള്‍ പടക്കങ്ങള്‍ക്ക് സമാനമായ സ്‌ഫോടക വസ്തുക്കള്‍ പൊട്ടി. ആദ്യ സ്‌ഫോടനം കേട്ടപ്പോള്‍ തന്നെ ലോക്കോ പൈലറ്റ് ബ്രേക്കിട്ട് ട്രെയിന്‍ നിര്‍ത്തി. സപ്ഘാത - ഡോണ്‍ഘര്‍ഗാവ് സ്റ്റേഷനുകള്‍ക്കിടയിലെ റെയില്‍വേ ട്രാക്കില്‍ പത്ത് മീറ്ററിനിടയില്‍ പത്ത് സ്‌ഫോടക വസ്തുക്കള്‍ പരിശോധനയില്‍ കണ്ടെത്തി.

Also Read

No stories found.

Trending

No stories found.
logo
Metro Vaartha
www.metrovaartha.com