ഉത്തർപ്രദേശിൽ ബസും വാനും കൂട്ടിയിടിച്ചു; അഞ്ച് പേർ മരിച്ചു, നിരവധി പേർക്ക് പരിക്ക്

15 ആളുകളുമായി യാത്ര ചെയ്യുകയായിരുന്ന വാൻ എതിർദിശയിൽ വന്ന ബസുമായി കൂട്ടിയിടിക്കുകയായിരുന്നു.
lakhimpur kheri van-bus collision kills five, injured ten including a child

ഖേരി ടൗണിൽ ബസും വാനും കൂട്ടിയിടിച്ച്അഞ്ചു പേർ മരിച്ചു

Updated on

ലഖിംപുർ ഖേരി: ഉത്തർ പ്രദേശിൽ ഖേരി ടൗണിൽ വാനും ബസും കൂട്ടിയിടിച്ച് രണ്ട് വയസുള്ള കുട്ടിയുൾപ്പെടെ അഞ്ച് പേർ മരിച്ചു. പത്തു പേർക്ക് ഗുരുതരമായി പരിക്കേറ്റതായും പൊലീസ് അറിയിച്ചു.

മരിച്ചവരിൽ വാൻ ഡ്രൈവർ പിപരിയ സ്വദേശി സുനിൽ, ദതേലി സ്വദേശിയായ രണ്ട് വയസുള്ള സറഫ് രാജ് എന്നിവരെ തിരിച്ചറിഞ്ഞു. ബാക്കി മൂന്നുപേരെ തിരിച്ചറിയാനുള്ള ശ്രമം തുടരുന്നു.

15 ആളുകളുമായി യാത്ര ചെയ്യുകയായിരുന്ന വാൻ എതിർദിശയിൽ വന്ന ബസുമായി കൂട്ടിയിടിക്കുകയായിരുന്നു. ഗുരുതരാവസ്ഥയിലായ ഏഴ് പേരെ ലഖ്നൗവിലെ ആ‍ശുപത്രിയിലേക്കു മാറ്റി.

മരിച്ചവരുടെ കുടുംബങ്ങൾക്ക് ഉത്തർപ്രദേശ് മുഖ്യമന്ത്രി അനുശോചനം അറിയിച്ചു.

Trending

No stories found.

Latest News

No stories found.
logo
Metro Vaartha
www.metrovaartha.com