സൗന്ദര്യവർധകവസ്തുക്കൾ നിർമിക്കുന്ന ഫാക്ടറിയിൽ തീപിടിത്തം; ഒരാൾ മരിച്ചു, 31 പേർക്ക് പരിക്ക്, 13 പേർക്കായി തെരച്ചിൽ

ഈ സമയം ഫാക്ടറിയിൽ 50ഓളം ആളുകളുണ്ടായതായാണ് റിപ്പോർട്ട്. ഇതിലെ 13 പേരെ ഇതുവരെയും കണ്ടെത്താനായിട്ടില്ലെന്നാണ് വിവരം
സൗന്ദര്യവർധകവസ്തുക്കൾ നിർമിക്കുന്ന ഫാക്ടറിയിൽ തീപിടിത്തം; ഒരാൾ മരിച്ചു, 31 പേർക്ക് പരിക്ക്, 13 പേർക്കായി തെരച്ചിൽ
Updated on

ഷിംല: ഹിമാചൽപ്രദേശിലെ സോളനിൽ സൗന്ദര്യവർധകവസ്തുക്കൾ നിർമിക്കുന്ന ഫാക്ടറിയിലുണ്ടായ തീപിടിത്തത്തിൽ ഒരാൾ മരിച്ചു. 31 പേർക്ക് പരിക്കേറ്റു. വെള്ളിയാഴ്ച വൈകിട്ടോടെയാണ് അപകടം നടന്നത്. ഈ സമയം ഫാക്ടറിയിൽ 50ഓളം ആളുകളുണ്ടായതായാണ് റിപ്പോർട്ട്. ഇതിലെ 13 പേരെ ഇതുവരെയും കണ്ടെത്താനായിട്ടില്ലെന്നാണ് വിവരം

തീപിടിക്കുന്ന നിരവധി വസ്തുക്കൾ ഫാക്ടറിയിലുണ്ടായിരുന്നതിനാൽ ഇതുവരെയും തീ അണയ്ക്കാൻ സാധിച്ചിട്ടില്ലെന്നും അധികൃതർ പറഞ്ഞു. ദേശീയ ദുരന്തനിവാരണസേനയും രക്ഷാപ്രവർത്തനത്തിനായി സ്ഥലത്തുണ്ട്.

Trending

No stories found.

Latest News

No stories found.
logo
Metro Vaartha
www.metrovaartha.com